HOME
DETAILS

കള്ളനോട്ട് കേസില്‍ മകനും ബാങ്കില്‍ നിന്ന് പണം തട്ടിയ കേസില്‍ മാതാവും പിടിയില്‍

  
backup
April 02 2018 | 02:04 AM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%95%e0%b4%a8%e0%b5%81%e0%b4%82


പാലാ : നഗരത്തിലെ സ്വകാര്യ ബാങ്കിന്റെ സി.ഡി,എമ്മില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിലെ പ്രതി പിടിയില്‍. മറ്റൊരു കേസില്‍ സഹകരണ ബാങ്കിലെ അമ്പത് ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതിയുടെ മാതാവും പിടിയിലായി. കള്ളനോട്ട് സി.ഡി.എം. മെഷിനില്‍ നിക്ഷേപിച്ച കേസില്‍ പാലാ ഓലിക്കല്‍ അരുണ്‍ സെബാസ്റ്റിയന്‍ (29) നെയാണ് അറസ്റ്റു ചെയ്തത്. സഹകരണ ബാങ്കില്‍ ക്യാഷ്യര്‍ ആയിരുന്ന മാതാവ് മറിയാമ്മ (52)ക്കെതിരേ അമ്പത് ലക്ഷം തട്ടിയെടുത്തുവെന്നാണ് കേസ്. പ്രതികളെ ഒളിവില്‍ പോകുവാന്‍ സഹായിച്ച അയര്‍ക്കുന്നം സുനി വിലാസ് സുരേഷ് (49), പയപ്പാര്‍ സ്വദശിയും പാലാ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായ അനൂപ് ബോസ് എന്നിവരെയും പൊലിസ് അറസ്റ്റു ചെയ്തു. പ്രതികള്‍ തമ്‌ഴിനാട്ടില്‍ വേളാങ്കണ്ണിയിലും കരൂരിലുമായി ഒളിവില്‍ കഴിഞ് വരികയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തെ ഫ്‌ളാറ്റില്‍ നിന്നാണ് പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജന്‍ കെ.അരമന,എസ്.ഐ.അഭിലാഷ് കുമാര്‍ എന്നിവര്‍ പ്രതിയെ അറസ്റ്റു ചെയ്തത്
പാലായിലെ ഫോട്ടോ സ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്ന അരുണ്‍ ഫോട്ടോ സ്റ്റാറ്റ് യന്ത്രം ഉപയോഗിച്ച് 2000 രൂപയുടെ കളര്‍ പകര്‍പ്പുകള്‍ എടുത്താണ് ബാങ്കിന്റെ സി.ഡി.എം മെഷിനില്‍ നിക്ഷേപിച്ചത്. പണം നിക്ഷേപിച്ച ആളിന്റെ അക്കൗണ്ട് നമ്പര്‍ തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം അരുണിലേക്ക് തിരിഞ്ഞത്. ഇത്തരത്തില്‍ എറണാകുളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ബാങ്കുകളില്‍ കള്ളനോട്ടുകള്‍ നിക്ഷേപിച്ച ശേഷം രണ്ടു ദിവസത്തിനുള്ളില്‍ നിക്ഷേപിച്ച അത്രയും തുക എ.ടി.എം.മുഖേന പിന്‍വലിക്കുകയായിരുന്നു. ഇത്തരത്തില്‍ അമ്പതിനായിരം രൂപയോളം വിവിധ ബാങ്കുകളില്‍ നിന്ന് കള്ളനോട്ട് നിക്ഷേപിച്ച് പിന്‍വലിച്ചിട്ടുണ്ടന്ന് പൊലിസ് പറഞ്ഞു.എ.ടി.എം കൗണ്ടറുകളിലുള്ള പഴയ സി.ഡി.എം മെഷിനുകള്‍ക്ക് ഇത്തരത്തില്‍ കള്ളനോട്ടുകള്‍ തിരിച്ചറിയുന്നത് എളുപ്പമല്ല. എന്നാല്‍ പുതിയ മെഷിനുകള്‍ കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ കഴിയും .പാലായില്‍ സി.ഡി.എം മെഷിന്‍ കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞതാണ് തട്ടിപ്പ് പിടികൂടാന്‍ ഇടയാക്കിയത്. അരുണ്‍ എറണാകുളത്ത് കംപ്യൂട്ടര്‍ സ്ഥാപനവും നടത്തുന്നുണ്ട്.
ക്യാഷ്യറായി ജോലി ചെയ്യുന്ന പാലായിലെ സഹകരണ ബാങ്കിന്റെ ലോക്കറില്‍ നിന്ന് അമ്പത് ലക്ഷം രൂപയോളം തട്ടിയെടുത്തതിനാണ് അരുണിന്റെ മാതാവ് മറിയാമ്മ പിടിയിലായത്. ബാങ്ക് അധികൃതര്‍ ഇതു സംബന്ധിച്ച് പൊലിസിന് പരാതി നല്‍കിയിരുന്നു. കള്ളനോട്ട് കേസില്‍ മകന്‍ പ്രതിയാണന്ന് അറിഞ്ഞപ്പോള്‍ മറിയാമ്മ ജോലിക്കെത്തിയിരുന്നില്ല. ഇതോടെ ബാങ്ക് ജീവനക്കാര്‍ പരിശോധന നടത്തിയപ്പോഴാണ് പണത്തില്‍ കുറവുള്ളതായി വ്യക്തമായത്. മറിയാമ്മ വര്‍ഷങ്ങളായി ബാങ്കില്‍ ക്യാഷ്യറായ ജോലി ചെയ്യുന്നു. ഒരു വര്‍ഷത്തില്‍ നിരവധി തവണയായാണ് പണം എടുത്തത്. മകന്റെ ആഡംബര ജീവിതം കാരണമുണ്ടായ കടബാധ്യതയാണ് മറിയാമ്മയെ പണം തിരിമറി ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago