HOME
DETAILS
MAL
രാഹുലിന്റെ സങ്കടങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി: എം.എല്‍.എ
backup
April 04 2018 | 05:04 AM
ചെറുവത്തൂര്‍: സന്തോഷ് ട്രോഫി താരം പിലിക്കോട് സ്വദേശി കെ.പി രാഹുലിന്റെ സങ്കടങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി എം. രാജഗോപാലന്‍ എം.എല്‍.എ. കളി മികവുമായി മുന്നേറുമ്പോഴും രാഹുലിന്റെ കുടുംബം അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ തിങ്കളാഴ്ച 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. മിച്ചഭൂമിയില്‍ പണിതീരാത്ത കൊച്ചു വീട്ടിലാണ് രാഹുലിന്റെ കുടുംബം താമസിക്കുന്നത്. രാഹുലിന് വീട് അനുവദിക്കണമെന്നു കാണിച്ച് എം. രാജഗോപാലന്‍ എം.എല്‍.എ മുഖ്യമന്ത്രി, സ്പോര്‍ട്സ് മന്ത്രി എന്നിവരെ നേരിട്ടു കണ്ടു നിവേദനം നല്കി. സന്തോഷ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച രാഹുലിനെ എം.എല്‍.എ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. രാഹുലിന് പിലിക്കോട് പഞ്ചായത്ത് 12നു പൗരസ്വീകരണം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരം സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."