വേങ്ങരയിലെ പൊലിസ് നടപടി ഉടന്‍ നിറുത്തണം: ഡി.ജി.പിയോട് ചെന്നിത്തല
തിരുവനന്തപുരം: വേങ്ങരയിലെ ആര്.എസ് നഗറില്‍ നാഷണല്‍ ഹൈവേയുടെ സ്ഥലമെടുപ്പ് പ്രശ്നത്തില്‍ സമരം നടത്തിയ സാധാരണ ജനങ്ങളെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പൊലിസ് നടപടി ഉടന്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്ക് കത്ത് നല്കി. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ 11ന് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. ഇതിന് സമാധാനപരമായ അന്തരീക്ഷം ഒരുക്കുന്നതിന് വേണ്ടി പൊലിസ് നടപടികള്‍ നിറുത്തിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ചില പൊലിസ് ഉദ്യോഗസ്ഥരുടെ അമിതാവേശമാണ് പ്രശ്നത്തെ ഇത്രയധികം വഷളാക്കിയത്. പൊലിസ് ഇപ്പോഴും വീടുകളില്‍ കയറി പരിശോധന നടത്തുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെ പ്രതിഷേധിച്ച നിസ്സഹായരായ ജനങ്ങളെ പൊലിസ് ആക്രമിക്കുകയും വീടുകളില്‍ കയറി മര്‍ദ്ദിക്കുകയുമാണ് ചെയ്തത്. കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."