HOME
DETAILS

പൊന്നില്‍ കുളിച്ച്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്നലെ ഇന്ത്യ സ്വന്തമാക്കിയത് എട്ട് സ്വര്‍ണം

  
backup
April 14 2018 | 22:04 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%ae%e0%b4%a3

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബോക്‌സറെന്ന നേട്ടം സ്വന്തമാക്കി മേരി കോം, ജാവലിന്‍ ത്രോയില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി നീരജ് ചോപ്ര, വനിതാ ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മനിക ബത്ര. പത്താം ദിനത്തിലെ ഇന്ത്യയുടെ സുവര്‍ണ താരങ്ങള്‍ ചരിത്രമെഴുതി പൊന്നണിഞ്ഞപ്പോള്‍ ബാസ്‌ക്കറ്റിലേക്കെത്തിയത് എട്ട് സ്വര്‍ണ മെഡലുകള്‍. മൂവരേയും കൂടാതെ പുരുഷ ബോക്‌സിങില്‍ ഗൗരവ് സോളങ്കി, വികാസ് കൃഷ്ണന്‍ എന്നിവരും ഗുസ്തിയില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ സുമിത്, വിനേഷ് ഫോഗട്, ഷൂട്ടിങില്‍ സഞ്ജീവ് രജ്പുത് എന്നിവരും ഇന്നലെ സുവര്‍ണ നേട്ടത്തിലെത്തി ഇന്ത്യയെ പൊന്നണിയിച്ചു. ഇന്നലെ എട്ട് സ്വര്‍ണം അഞ്ച് വെള്ളി, നാല് വെങ്കലം മെഡലുകളും ചേര്‍ത്ത് ഇന്ത്യ വാരിയെടുത്തത് 17 മെഡലുകള്‍. മൊത്തം 25 സ്വര്‍ണം 16 വെള്ളി 18 വെങ്കലം മെഡലുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്. 75 സ്വര്‍ണം 55 വെള്ളി 57 വെങ്കലം മെഡലുമായി ആസ്‌ത്രേലിയ ഒന്നാം സ്ഥാനത്തും 42 സ്വര്‍ണം 40 വെള്ളി 41 വെങ്കലം മെഡലുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും.

സുവര്‍ണ താരങ്ങള്‍
നീരജ് ചോപ്ര: കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തുമ്പോള്‍ ഇന്ത്യ ഉറപ്പിച്ച മെഡലുകളില്‍ ഒന്നായിരുന്നു ജാവലിന്‍ ത്രോയില്‍ നീരജിന്റേത്. ആ വിശ്വാസം സുവര്‍ണ നേട്ടത്തിലൂടെ തന്നെ താരം ഉറപ്പിച്ചു. സീസണിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് നീരജ് സ്വര്‍ണം സ്വന്തമാക്കിയത്. 86.47 മീറ്റര്‍ താണ്ടിയ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിനില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായും മാറി. തന്റെ നാലാം ശ്രമത്തിലാണ് നീരജ് 86 മീറ്റര്‍ കടന്നത്. ഈയിനത്തില്‍ മത്സരിച്ച വിപിന്‍ കഷാന 77.87 മീറ്റര്‍ താണ്ടി അഞ്ചാം സ്ഥാനത്തെത്തി.

മേരി കോം: അഞ്ച് തവണ ലോക ചാംപ്യയായ ഇന്ത്യയുടെ ഇതിഹാസ വനിതാ ബോക്‌സര്‍ മേരി കോം തന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസിനിറങ്ങിയാണ് ചരിത്ര നേട്ടത്തോടെ സുവര്‍ണ താരമായത്. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങിയ മേരി ഉത്തര അയര്‍ലന്‍ഡ് താരം ക്രിസ്റ്റിന ഒഹാരയെ 5-0ത്തിന് ഇടിച്ച് വീഴ്ത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. സ്‌കോര്‍: 30-27, 30-27, 29-28, 30-27, 30-27. കോമണ്‍വെല്‍ത്ത് ബോക്‌സിങില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്ര നേട്ടത്തോടെയാണ് താരം റിങ് വിട്ടത്.
വനിതാ പോരാട്ടത്തില്‍ മേരി സ്വര്‍ണം സ്വന്തമാക്കിയതിന് പിന്നാലെ പുരുഷ വിഭാഗത്തില്‍ ഗൗരവ് സോളങ്കി, വികാസ് കൃഷ്ണന്‍ എന്നിവരും സ്വര്‍ണ നേട്ടത്തോടെ ഇന്നലെ ഇന്ത്യയുടെ അഭിമാനങ്ങളായി മാറി. 75 കിലോയില്‍ മത്സരിച്ച വികാസ് കൃഷ്ണന്‍ കാമറൂണ്‍ താരം ദ്യുഡോണ്‍ വില്‍ഫ്രഡ് സെയി നറ്റ്‌സെന്‍ഗ്യുവിനെയാണ് കീഴടക്കിയത്. മൂന്ന് റൗണ്ടിലും കൃത്യമായ ആധിപത്യം സ്ഥാപിച്ചാണ് വികാസ് 5-0ത്തിന് വിജയവും ഒന്നാം സ്ഥാനവും ഉറപ്പാക്കിയത്. ഉത്തര അയര്‍ലന്‍ഡ് താരം ബ്രണ്ടന്‍ ഇര്‍വിനെയാണ് 52 കിലോയില്‍ മത്സരിച്ച ഗൗരവ് ഇടിച്ച് വീഴ്ത്തിയത്. 4-1നാണ് താരം സുവര്‍ണ നേട്ടത്തിലെത്തിയത്.

മനിക ബത്ര: ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് വനിതാ സെന്‍സേഷന്‍ മനിക ബത്രയും തന്റെ മികവ് പ്രകടിപ്പിച്ചപ്പോള്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് വനിതാ സിംഗിള്‍സില്‍ സുവര്‍ണ നേട്ടം. ക്ലിനിക്കല്‍ പോരാട്ടത്തിലൂടെ ഫൈനലില്‍ സിംഗപ്പൂര്‍ താരം മെംഗ്യു യുവിനെയാണ് മനിക കീഴടക്കിയത്. നാല് സെറ്റില്‍ ഒരെണ്ണം പോലും വിട്ടുനല്‍കാതെ 11-7, 11-6, 11-2, 11-7 എന്ന സ്‌കോറിനാണ് താരം വിജയിച്ചത്. നേരത്തെ മിക്‌സഡ് ടീമിനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയ മനിക വനിതാ ഡബിള്‍സില്‍ വെള്ളിയും നേടിയിരുന്നു. ഇതോടെ കോമണ്‍വെല്‍ത്തില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയുമായി താരത്തിന്റെ സമ്പാദ്യം. ഇന്ന് മിക്‌സഡ് ഡബിള്‍സിന്റെ വെങ്കല മെഡല്‍ മത്സരത്തിലും മനിക ഇറങ്ങുന്നുണ്ട്. വെങ്കലം നേടിയാല്‍ തന്റെ മെഡല്‍ നേട്ടം നാലിലെത്തിക്കാന്‍ മനികയ്ക്ക് സാധിക്കും.

സഞ്ജീവ് രജ്പുത്: പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ സഞ്ജീവ് രജ്പുത് ഷൂട്ടിങ് റെയ്ഞ്ചില്‍ നിന്ന് ഇന്നലെ ഇന്ത്യയെ സുവര്‍ണ നേട്ടത്തിലെത്തിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെയാണ് താരത്തിന്റെ നേട്ടം. തന്റെ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്. 2006ല്‍ ആദ്യ പോരിനെത്തിയപ്പോള്‍ താരത്തിന് വെങ്കലമായിരുന്നു. 2014ല്‍ അത് വെള്ളി നേട്ടമാക്കി ഉയര്‍ത്തി. ഇത്തവണ റെക്കോര്‍ഡോടെ സുവര്‍ണ നേട്ടം സ്വന്തമാക്കുകയായിരുന്നു 37കാരനായ താരം. 454.4 പോയിന്റുകളാണ് സഞ്ജീവ് വെടിവച്ചിട്ടത്.

വിനേഷ് ഫോഗട്: ഗുസ്തിയിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട് വിശ്വാസം കാത്തപ്പോള്‍ ഗോദയില്‍ നിന്ന് മറ്റൊരു സ്വര്‍ണം കൂടി. 50 കിലോ ഫ്രീസ്റ്റൈല്‍ വനിതാ വിഭാഗത്തില്‍ മത്സരിച്ച വിനേഷ് തന്റെ കോമണ്‍വെല്‍ത്ത് സ്വര്‍ണം നിലനിര്‍ത്തി. ഫൈനലില്‍ കാനഡയുടെ ജെസിക്ക മക്ക്‌ഡൊണാള്‍ഡിനെ 13-3 പോയിന്റിന് വീഴ്ത്തിയാണ് വിനേഷിന്റെ നേട്ടം.
പുരുഷ വിഭാഗം 125 കിലോയില്‍ മത്സരിക്കാനിറങ്ങിയ സുമിതിന് എതിരാളിയായ നൈജീരിയന്‍ താരം സിനിവി ബോള്‍ടിക്ക് പരുക്കിനെ തുടര്‍ന്ന് പിന്‍മാറിയതിനാല്‍ വാക്കോവര്‍ ലഭിച്ചതോടെ സ്വര്‍ണം മത്സരിക്കാനിറങ്ങാതെ തന്നെ സ്വന്തമാകുകയായിരുന്നു.
പുരുഷ ബോക്‌സിങ് ഫൈനലില്‍ ഇന്ത്യയുടെ അമിത്, സതിഷ് കുമാര്‍, മനീഷ് കൗശിക് എന്നിവര്‍ മത്സരിക്കാനിറങ്ങിയെങ്കിലും മൂവര്‍ക്ക് പരാജയം നേരിട്ടു. എങ്കിലും മൂന്ന് പേരും വെള്ളി മെഡലുകള്‍ നേടി. സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍, സൗരവ് ഘോഷാല്‍ സഖ്യവും ടേബിള്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ അചാന്ത ശരത് കമാല്‍, സത്യന്‍ ഗനശേഖരന്‍ സഖ്യവും ഇന്നലെ ഇന്ത്യക്കായി വെള്ളി നേട്ടത്തിലെത്തി.
ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ സിക്കി റെഡ്ഡി, അശ്വിനി പൊന്നപ്പ സഖ്യവും ടേബിള്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഹര്‍മീത് ദേശായ്, സനില്‍ ഷെട്ടി സഖ്യവും വെങ്കലം നേടി. പുരുഷ ഗുസ്തിയില്‍ സോംവീര്‍, വനിതാ ഗുസ്തിയില്‍ സാക്ഷി മാലിക് എന്നിവരും ഇന്നലെ ഇന്ത്യക്കായി വെങ്കലം നേടി.

ബാഡ്മിന്റണില്‍ മുന്നേറ്റം
അവസാന ദിനമായ ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ ബാഡ്മിന്റണിലാണ്. വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടമായതിനാല്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യക്ക് തന്നെയെന്ന് ഉറപ്പായി കഴിഞ്ഞു. ഇന്ന് നടക്കുന്ന കലാശപ്പോരില്‍ പി.വി സിന്ധു- സൈന നേഹ്‌വാള്‍ ക്ലാസിക്ക് കാണാം. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം കിഡംബി ശ്രീകാന്തും ഫൈനലിലേക്ക് കടന്ന് സ്വര്‍ണം, വെള്ളി മെഡലില്‍ ഒന്നുറപ്പിച്ചു. പുരുഷ ഡബിള്‍സില്‍ സാത്വിക് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും ഫൈനലിലേക്ക് കടന്ന് ഒരു മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.
സൈന സെമി പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിന്റെ ക്രിസ്റ്റി ഗില്‍മോറിനെ 21-14, 18-21, 21-17 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കടന്നത്. സിന്ധു സെമിയില്‍ കാനഡയുടെ മിഷേലെ ലിയെ അനായാസം വീഴ്ത്തി. സ്‌കോര്‍: 21-18, 21--8. ശ്രീകാന്ത് ഇംഗ്ലണ്ട് താരം രാജീവ് ഔസേഫിനെ രണ്ട് സെറ്റ് മാത്രം നീണ്ട പോരില്‍ അനായാസം വീഴ്ത്തി. സ്‌കോര്‍: 21-10, 21-17. അതേസമയം സെമിയില്‍ മത്സരിച്ച ഇന്ത്യയുടെ മലയാളി താരം എച്.എസ് പ്രണോയ് തോല്‍വി ഏറ്റുവാങ്ങി. വെങ്കല പോരാട്ടത്തിലും മലയാളി താരം തോല്‍വി അറിഞ്ഞു. രാജീവ് ഔസേഫാണ് പുരുഷ സിംഗിള്‍സ് വെങ്കലം നേടിയത്.
സ്‌ക്വാഷ് വനിതാ വിഭാഗം ഡബിള്‍സില്‍ ജോഷ്‌ന ചിന്നപ്പ- ദീപിക പള്ളിക്കല്‍ സഖ്യം ഇന്ന് ഫൈനല്‍ പോരിനിറങ്ങും. ഫൈനലിലെത്തിയതോടെ ഈയിനത്തിലും ഇന്ത്യക്ക് സ്വര്‍ണം, വെള്ളി മെഡലില്‍ ഒന്ന് സ്വന്തമാകും. ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സിലും ഇന്ത്യക്ക് വെങ്കലം ഉറപ്പായി. ഈയിനത്തിലെ വെങ്കല പോരാട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.

അഭിമാനമായി ജിന്‍സന്‍
1500 മീറ്ററിന്റെ ഫൈനലില്‍ മത്സരിക്കാനിറങ്ങിയ ഇന്ത്യയുടെ മലയാളി താരം ജിന്‍സന്‍ ജോണ്‍സന്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ദേശീയ റെക്കോര്‍ഡിട്ടാണ് താരം ട്രാക്ക് വിട്ടത്. 3.37.86 സെക്കന്‍ഡിലാണ് ജിന്‍സന്‍ ഫിനിഷ് ചെയ്തത്.
പുരുഷ, വനിതാ വിഭാഗങ്ങളുടെ 4-400 മീറ്റര്‍ റിലേ ഫൈനലില്‍ മത്സരിച്ച ഇന്ത്യക്ക് രണ്ടിനത്തിലും നിരാശയായിരുന്നു. വനിതകള്‍ ഏഴാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. ഈയിനത്തില്‍ ജമൈക്കയ്ക്കാണ് സ്വര്‍ണം. അതേസമയം പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയി. ഈയിനത്തില്‍ ബോട്‌സ്വാനയ്ക്കാണ് സ്വര്‍ണം.

ഹോക്കിയില്‍ നിരാശ
പുരുഷ, വനിതാ ഹോക്കിയില്‍ വെങ്കല പോരാട്ടത്തിനിറങ്ങിയ ഇന്ത്യക്ക് നിരാശ. രണ്ട് വിഭാഗത്തിലും ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. വനിതാ വിഭാഗത്തില്‍ ഇന്ത്യയെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് വെങ്കലം നേടിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യ 1-2ന് പൊരുതി വീഴുകയായിരുന്നു. പുരുഷ വിഭാഗത്തില്‍ ആസ്‌ത്രേലിയ- ന്യൂസിലന്‍ഡിനെ വീഴ്ത്തി സ്വര്‍ണം നേടിയപ്പോള്‍ വനിതാ വിഭാഗത്തില്‍ ന്യൂസിലന്‍ഡ്- ആസ്‌ത്രേലിയയെ കീഴടക്കി സുവര്‍ണ നേട്ടത്തിലെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago