HOME
DETAILS

ഹര്‍ത്താല്‍: സംസ്ഥാന ഇന്റലിജന്‍സിന് വീഴ്ച പറ്റിയെന്ന് എന്‍.എസ്.സി

  
backup
April 20, 2018 | 4:10 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%87%e0%b4%a8%e0%b5%8d

 

കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഹര്‍ത്താല്‍ മുന്‍കൂട്ടി കാണുന്നതില്‍ സംസ്ഥാന ഇന്റലിജന്‍സ് സംവിധാനം പരാജയപ്പെട്ടെന്ന് ഇടത് അനുകൂല സംഘടനയായ നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് (എന്‍എസ്‌സി). സോഷ്യല്‍ മീഡിയകള്‍വഴി വ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചതാണ്.
എന്നിട്ടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടു. ഹര്‍ത്താലിന് പിന്നിലുള്ള അജണ്ടയെന്താണെന്നും ഇന്റലിജന്‍സിന് കണ്ടെത്താനായില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ജലീല്‍ പുനലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വാരാപ്പുഴ കസ്റ്റഡി മരണത്തോട് ഒരുതരത്തിലും യോജിക്കാനാവില്ല.
ലോക്കപ്പ് മരണങ്ങള്‍ ആദ്യസംഭവമല്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പോലിസിലെ ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്. പോലിസില്‍ 1,200 ക്രിമിനലുകളാണുള്ളത്. ഇവരെ ഒഴിവാക്കി പോലിസ് സേനയെ സംശുദ്ധമാക്കണം. കശ്മീരില്‍ എട്ടുവയസുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട വിഷയത്തില്‍ നാലുമാസങ്ങള്‍ക്കുശേഷമുള്ള ഇ ടി മുഹമ്മദ് ബഷീറിന്റെ കശ്മീര്‍ സന്ദര്‍ശനവും ലീഗിന്റെ ഇടപെടലും ശുദ്ധ ഇരട്ടത്താപ്പാണ്. നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷവുമായി സഹകരിക്കുന്നത്. അല്ലാതെ മുന്നണി ബന്ധമല്ല അവസാനവാക്ക്. രാജ്യത്തെ മതനിരപേക്ഷതയ്ക്കും ന്യൂനപക്ഷ സംരക്ഷണത്തിനും പോരാട്ടം നടത്തുന്നത് ഇടതുപക്ഷം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍എസ്‌സി കോട്ടയം ജില്ലാ പ്രസിഡന്റ് റസ്സാഖ് താഴത്തങ്ങാടി, ജനറല്‍ സെക്രട്ടറി കെ എച്ച് സിദ്ദീഖ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ സ്കൂളുകൾ വിദൂരപഠന രീതിയിലേക്ക് മാറുമെന്ന് സൂചന; മെയ് പത്തിന് തീരുമാനം

uae
  •  2 months ago
No Image

ഡൽഹിയിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

National
  •  2 months ago
No Image

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തി; കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജ് തിരുത്തിയ നിലയില്‍ 

Kerala
  •  2 months ago
No Image

കൊച്ചിയിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം: മുഖ്യപ്രതി പിടിയിൽ

Kerala
  •  2 months ago
No Image

ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെ ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കും; ഒരുങ്ങുന്നത് വമ്പൻ പദ്ധതി

uae
  •  2 months ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ; 116 പേർ മാത്രമാണ് പിന്തുണ അറിയിച്ച് കത്ത് നൽകിയതെന്ന് ​ഗവർണർ

National
  •  2 months ago
No Image

ആരാകും മുഖ്യമന്ത്രി? വിഡി സതീശനും, ചെന്നിത്തലയും, സണ്ണി ജോസഫും ഡല്‍ഹിയിലേക്ക്; നാളെ നിര്‍ണായക കൂടിക്കാഴ്ച്ച

Kerala
  •  2 months ago
No Image

ഇ-സ്കൂട്ടർ ഉപയോഗത്തിൽ ജാഗ്രത വേണം; കർശന നിർദ്ദേശവുമായി അബുദബി പൊലിസ്

uae
  •  2 months ago
No Image

കേരളത്തിലേക്ക് രാസലഹരി ഒഴുകുന്ന വഴി തേടി പൊലിസ് ബാംഗ്ലൂരിലേക്ക്; വ്യാജപ്പേരിൽ താമസിച്ചിരുന്ന കമിതാക്കൾ അറസ്റ്റിൽ

National
  •  2 months ago
No Image

കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; യൂത്ത് കോണ്‍ഗ്രസ് നേതാവും, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പിടിയില്‍ 

Kerala
  •  2 months ago