HOME
DETAILS

നെല്ല് പൂര്‍ണമായി സംഭരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും: മന്ത്രി പി. തിലോത്തമന്‍

  
backup
April 20, 2018 | 4:33 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%95

 

ആലപ്പുഴ: നെല്ല് പൂര്‍ണമായി സംഭരിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ കൂടിയ അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പൂന്തുരം സൗത്ത്, പൊന്നാകിരി, വെട്ടിക്കരി, ഇളയിടംതുറ എന്നിവിടങ്ങളിലെ തടസപ്പെട്ട നെല്ലുസംഭരണം ഇന്നുമുതല്‍ പുനരാരംഭിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
കരിനില മേഖലയില്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് സംഭരിക്കുന്നതിന് മുന്‍ഗണന നല്‍കും. ഇത്തവണ ഇതുവരെ നെല്ല് സംഭരണം കാര്യമായ പരാതികളില്ലാതെ നടന്നതായി മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം എടുക്കുന്ന നെല്ലിന് 68 ശതമാനം അരി മില്ലുടമകള്‍ തിരികെ ലഭ്യമാക്കേണ്ടതുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ കണ്ടെത്തിയത് 64.5 ശതമാനം മാത്രമേ കേരളത്തില്‍ കിട്ടുന്നുള്ളുവെന്നാണ്. പൊതു വിതരണത്തിനായി ലഭിക്കുന്ന അരി ഗുണമേന്മയുള്ളതായിരിക്കണമെന്ന നിര്‍ബന്ധം സംസ്ഥാന സര്‍ക്കാരിനുണ്ട്.
ഇത്തരം സാഹചര്യങ്ങളില്‍ കൃഷിക്കാര്‍ക്കും മില്ലുകള്‍ക്കും കാര്യമായ നഷ്ടം ഉണ്ടാകാതെ നെല്ലുസംഭരണം പൂര്‍ത്തിയാക്കാനാണ് സപ്ലൈകോ ശ്രമിക്കുന്നത് മന്ത്രി പറഞ്ഞു. കൃഷി ഉദ്യോഗസ്ഥര്‍ നേരത്തേതന്നെ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടപരിഹാരത്തിനായി കൃഷിവകുപ്പിനെ അറിയിക്കുകയും നടപടികളിലേക്കു നീങ്ങുകയും വേണമെന്ന് മന്ത്രി പറഞ്ഞു.
നെല്ല് സംഭരണത്തിന് അലോട്ട് ചെയ്തിട്ട് അത് ചെയ്യാത്ത മില്ലുടമകളെ തുടര്‍ന്നുള്ള സംഭരണ പ്രക്രിയയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകള്‍ സപ്ലൈകോയുമായി കരാറുണ്ട്. ഈ കരാര്‍ ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഏപ്രില്‍ നാലിന് കൊയ്ത്തുകഴിഞ്ഞ കോട്ടയം അയ്മനം ഭാഗത്തെ നെല്ല് എടുക്കാന്‍ മില്ലുടമകള്‍ വിസമ്മതിക്കുന്നതായി കര്‍ഷകര്‍ മന്ത്രിയോട് പരാതിപ്പെട്ടു. തുടര്‍ന്ന് മില്ലുടമകളുമായി മന്ത്രി നേരിട്ട് സംസാരിക്കുകയും കര്‍ഷകര്‍ അംഗീകരിക്കുന്ന വിധത്തിലുള്ള കിഴിവ് പരിഗണിച്ച് ഉടന്‍ നെല്ല് സംഭരിക്കാന്‍ മില്ലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ ആകെ 30 മില്ലുകള്‍ക്കാണ് നെല്ല് സംഭരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ പല മില്ലുകാരും സംഭരണത്തിന് കൃത്യമായി നടപടി എടുക്കുന്നില്ല, ഈ സാഹചര്യത്തില്‍ ബാക്കി മില്ലുടമകള്‍ക്ക് പാടം മാറ്റിനല്‍കാന്‍ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
പാഡി ഓഫിസറോടൊപ്പം മുതിര്‍ന്ന കൃഷി ഓഫിസറും നെല്ല് സംഭരണ സ്ഥലത്ത് ചെല്ലണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ ജില്ല കളക്ടര്‍ ടി.വി.അനുപമ, സപ്ലൈകോ പാഡി മാനേജര്‍ രഘുനാഥ്, പാഡി ഓഫിസര്‍മാരായ എ.ആര്‍. സുരേഷ്, എ.വി.സുരേഷ് കുമാര്‍, വിവിധ കര്‍ഷക സംഘടന പ്രതിനിധികള്‍, സപ്ലൈകോകൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  11 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  11 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  11 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  11 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  11 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  11 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  11 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  11 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  11 days ago
No Image

വീണ്ടും ഐതിഹാസിക നേട്ടം; ടി-20യിൽ പുതു ചരിത്രം കുറിച്ച് സ്‌മൃതി മന്ദാന

Cricket
  •  11 days ago