ട്രാന്‍സ്ജെന്‍ഡേഴ്സിന് സ്വയംതൊഴില്‍: കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു
കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി പ്രകാരം ലഭ്യമായ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 27 പേര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ് ഈ മാസം 30ന് ലഭ്യമാക്കാനും സംരംഭകത്വത്തില്‍ പ്രാവീണ്യം നല്‍കുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു. ലഭിക്കുന്ന തുക ഏങ്ങനെ ചെലവഴിക്കണമെന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാനും കലക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ സി.കെ ഷീബ മുംതാസ്, സെല്‍ഫ് എംപ്ലോയ്മെന്റ് ഓഫിസര്‍ കെ. വേണുഗോപാലന്‍, ജില്ലാ സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് പി. പരമേശ്വരന്, ട്രാന്‍സ്ജെന്‍ഡര്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."