HOME
DETAILS

ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

  
backup
April 28 2018 | 02:04 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7

 

കൊച്ചി: വിനോദ സഞ്ചാര സാധ്യതകള്‍ പൊതുജന പങ്കാളിത്തത്തോടെ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഏകദിന അവബോധ ശില്‍പ്പശാല കടവന്ത്ര കൊച്ചിന്‍ പാലസ് ഹോട്ടലില്‍ നടന്നു. ഉത്തരവാദിത്ത ടൂറിസം മിഷനും ഉത്തരവാദിത്ത ടൂറിസവും എന്ന വിഷയത്തില്‍ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ ക്ലാസെടുത്തു.
ടൂറിസത്തിലെ ബദല്‍ പ്രവര്‍ത്തനമാണ് ഉത്തരവാദിത്ത ടൂറിസമെന്ന് അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരം എന്റേത് കൂടിയാണെന്ന വികാരം ഉണ്ടാകുമ്പോഴാണ് ഉത്തരവാദിത്ത ടൂറിസം അര്‍ഥവത്താകുന്നത്. ടൂറിസ്റ്റുകളുടെ ആവശ്യം അനുഭവമാണ്. പ്രകൃതിയെ സംരക്ഷിച്ചു പൊതു സാമൂഹിക മൂലധനത്തെ വിപണനം ചെയ്ത് വരുമാനം ആര്‍ജിക്കുന്ന പ്രവര്‍ത്തനമാണിത്. ഈ വരുമാനം തദ്ദേശവാസികള്‍ക്ക് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ ടൂറിസം ജോയിന്റ് ഡയറക്ടര്‍ കെ.വി. നന്ദകുമാര്‍, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഉത്തരവാദിത്ത ടൂറിസവും എന്ന വിഷയത്തില്‍ ഡി.ടി.പി.സി സെക്രട്ടറി എസ്. വിജയകുമാര്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതികള്‍ എന്ന വിഷയത്തില്‍ ഉത്തരവാദിത്ത ടൂറിസം ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.എസ്. കമലാസന്‍, പെപ്പര്‍ ടൂറിസം പദ്ധതിയെപ്പറ്റി മിഷന്‍ കോഓര്‍ഡിനേറ്റര്‍ ബിജി സേവ്യര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
വിനോദ സഞ്ചാര മേഖലയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കി പരിസ്ഥിതി സംരക്ഷണം, ദാരിദ്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം, പാരമ്പര്യ തൊഴില്‍ കല എന്നിവയുടെ സംരക്ഷണം, തദ്ദേശ ഗ്രാമീണ വികസനം എന്നിവയ്ക്ക് പ്രധാന ഉപാധിയായി വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകൃതമായത്.
2008ല്‍ ആരംഭിച്ച ഉത്തരവാദിത്ത ടൂറിസം തെരഞ്ഞെടുത്ത നാല് സ്ഥലങ്ങളില്‍ ആദ്യ പാദ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2011ല്‍ മൂന്ന് സ്ഥലങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു. 2017 ലാണ് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപം കൊണ്ടത്.
കലാകാരന്‍മാരെ കണ്ടെത്തി ടൂറിസം വ്യവസായവുമായി ബന്ധപ്പെടുത്തിയും എക്‌സ്പീരിയേന്‍ഷ്യന്‍ ടൂര്‍ പാക്കേജിലൂടെയും വരുമാനം കണ്ടെത്താനാകും. പ്രാദേശിക ഉല്‍പന്നങ്ങളുടെ വിപണത്തിനായി കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം നെറ്റ് വര്‍ക്ക്ഓണ്‍ലൈന്‍ വിപണനം അടുത്ത മാസം ആരംഭിക്കും.
ആര്‍ട്ടിസ്റ്റ്കള്‍ക്ക് സ്വന്തമായോ ഗ്രൂപ്പായോ റജിസ്റ്റര്‍ ചെയ്യാന്‍ പറ്റുന്ന ആര്‍ട്ട് ആന്റ കള്‍ച്ചറല്‍ ഫോറം, ക്രാഫ്റ്റ് ടൂര്‍ പാക്കേജ്, ഡയറക്ടറി തുടങ്ങിയവ അടുത്ത മാസം നിലവില്‍ വരും. സംസ്ഥാന വ്യാപകമായി ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ ജില്ലകളിലും ഏകദിന അവബോധ ശില്‍പശാല സംഘടിപ്പിക്കുന്നത്. ശില്‍പശാലയില്‍ പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കുകയും പ്രവര്‍ത്തന രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കരകൗശല ഉല്‍പാദകര്‍, പരമ്പരാഗത തൊഴിലാളികള്‍, ഹോം സ്റ്റേ സംരംഭകര്‍, ടൂര്‍ ഗൈഡുകള്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago