ഇനി പ്രതികള്‍ കോടതിയിലേക്കില്ല; വിചാരണ ജയിലില്‍ തന്നെ
കാക്കനാട്: സംസ്ഥാനത്തെ കോടതികളില്‍ വിഡിയോ കോണ്‍ഫ്രന്‍സിങ് വഴി വിചാരണ നടത്താനുള്ള സംവിധാനത്തിനു തുടക്കമാകുന്നു. ഈ മാസം 10ന് രാവിലെ 10 മണിക്ക് സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
പ്രതികളെ നേരിട്ടു ഹാജരാക്കാതെ സംസ്ഥാനത്തെ 55 ജയിലുകളും 444 കോടതികളും തമ്മിലാണ് വിഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനം നിലവില്‍ വരുന്നത്. വിചാരണ ദിനങ്ങളില്‍ റിമാന്‍ഡ് പ്രതികളെ വിവിധ കോടതികളില്‍ ഹാജരാക്കാന്‍ വേണ്ടിവരുന്ന ഭാരിച്ച ചെലവും സുരക്ഷാ സംവിധാനങ്ങളും ഒഴിവാക്കുവാനും കോടതികളിലേക്കു കൊണ്ടുപോകുന്ന പ്രതികള്‍ക്കു ദിവസവും അകമ്പടി പോകുന്ന രണ്ടായിരത്തി അഞ്ഞൂറോളം പൊലിസുകാരുടെ സേവനവും മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുവാനും സാധിക്കും.
തീവ്രവാദ കേസുകളിലേതുള്‍പ്പെടെ അതീവ സുരക്ഷ ആവശ്യമുള്ള പ്രതികളെ ജയിലിനു പുറത്തിറക്കാതെ വിചാരണ നടത്താനാകുമെന്നതും ഗുണകരമാണ്. തിരുവനന്തപുരം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട,എറണാകുളം ജില്ലകളിലെ ഭൂരിഭാഗം ജയിലുകളിലും വിഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനം നിലവിലുണ്ട്.
ബാക്കിയുള്ള ജില്ലകളില്‍ അടുത്ത മാസത്തോടെ സജ്ജമാകുകയും ചെയ്യും. ഈ സാമ്പത്തിക വര്‍ഷം തന്നെ സംസ്ഥാനത്തു ജയില്‍ കോടതി വിഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനം സമ്പൂര്‍ണമാക്കാനാണ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."