ദക്ഷിണ വ്യോമസേനയുടെ സീനിയര്‍ എയര്‍സ്റ്റാഫ് ഓഫിസറായി എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ് ചുമതലയേറ്റു
തിരുവനന്തപുരം: ആക്കുളം ദക്ഷിണ വായുസേനാ ആസ്ഥാനത്ത് പുതിയ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫിസറായി എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ് ചുമതലയേറ്റു.
1982 ഡിസംബറിള്‍ ഭാരതീയ വായുസേനയില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി കമ്മിഷന്‍ ചെയ്ത അദ്ദേഹം 36 വര്‍ഷത്തെ സേവനത്തിനിടയില്‍ വിവിധ ഹെലികോപ്റ്ററുകളും പരിശീലന വിമാനങ്ങളും പറത്തി മികവ് തെളിയിച്ചിട്ടുണ്ട്.
സിയാച്ചിന്‍, വട്ക്ക്-കിഴക്കന്‍ മേഖല, ഉത്തരാഖണ്ഡ്, പശ്ചിമ മരുഭൂമി, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നീ ദുഷ്‌കരമായ മേഖലകളില്‍ 6600-ല്‍ അധികം മണിക്കൂറുകള്‍ വിമാനങ്ങള്‍ പറത്തിയ പരിചയമുണ്ട്. മികച്ച ഫ്‌ളയിങ് പരിശീലകന്‍ കൂടിയാണ് അദ്ദേഹം.
രാഷ്ട്രപതിയുടെ അതിവിശിഷ്ടസേവാ മെഡല്‍, വീര്‍ചക്ര, വിശിഷ്ടസേവാ മെഡല്‍ എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുള്ള എയര്‍മാര്‍ഷല്‍, ഉധംപൂര്‍ വ്യോമസേനാ കേന്ദ്രത്തിന്റെ സ്റ്റേഷന്‍ കമാന്‍ഡര്‍, ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ആസ്ഥാന ഡയരക്ടര്‍, 2009-10 കാലയളവില്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ബുകാവ് പ്രദേശത്തെ സമാധാന സേനയുടെ വ്യോമസേനാ വിഭാഗത്തിന്റെ കമാന്‍ഡര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹിയിലെ വ്യോമസേനാ ആസ്ഥാനത്ത് ഇന്റലിജന്‍സ് പ്രിന്‍സിപ്പല്‍ ഡയരക്ടര്‍, കരസേന, മൂന്ന് സേനാ വിഭാഗങ്ങളുടെയും സംയുക്ത സ്ഥാപനം, ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ആസ്ഥാനത്ത് ഓപ്പറേഷന്‍സ് വിഭാഗം അസിസ്റ്റന്റ് ചീഫ്, ഷിലോംഗിലെ കിഴക്കന്‍ വ്യോമസേനാ ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം മേധാവി എന്നീ മേഖലകളില്‍ എയര്‍മാര്‍ഷല്‍ സിങ് സേവനമനുഷ്ടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."