HOME
DETAILS
MAL
കുളത്തില്‍ കുഴികുത്തി വെള്ളം ശേഖരിക്കുന്നു
backup
February 23 2017 | 20:02 PM
പെരുവെമ്പ്: വേനല്ശക്തമായി മന്ദത്തുകാവില്‍ കുഴി കുഴിച്ച് വെള്ളം ശേഖരിക്കുന്നു. വേനല്‍ ശക്തമായതിനാലാണ് കൊടുവായൂര്‍ മന്ദത്തുകാവിനടുത്തുള്ള വരണ്ടാര്കുളത്തില് കുഴി നിര്‍മിച്ച് കുടിവെള്ളം ശേഖരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇത്തരത്തില്‍ വരണ്ടാര്കുളത്തില് കുഴി നിര്‍മിച്ച് കുടിവെള്ളം ശേഖരിച്ചിരുന്നതെന്ന് പരിസരവാസിയായ തങ്കമ്മ പറഞ്ഞു. കിണറുകളും കുളങ്ങളും വറ്റിയതോടെ കുളങ്ങളില്‍ നിര്‍മിച്ച് ഇത്തരത്തിലുള്ള കുഴികളാണ് ഗ്രാമങ്ങളെ കുടിവെള്ള ക്ഷാമത്തില്‍നിന്നും രക്ഷപെടുത്തുന്നത്. പെരുവെമ്പ്, കണ്ണാടി പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ ഏഴ് കുഴികളാണ് വറ്റിവരണ്ട കുളങ്ങളില്‍ നിര്‍മിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."