കൊല്ലം താന്നിക്കുളം മാലിന്യംനിറഞ്ഞ് നശിക്കുന്നു
കൊയിലാണ്ടി: ദേശീയ പാതയില്‍ കൊല്ലം വില്ലേജ് ഓഫിസിന് സമീപത്തെ താന്നിക്കുളം മാലിന്യകേന്ദ്രമാക്കുന്നത് പരിസരവാസികള്‍ക്ക് ദുരിതമാകുന്നു. അര ഏക്കറിലധികം വിസ്തീര്‍ണമുള്ള കുളം മാലിന്യം നിറഞ്ഞ് നാശത്തിന്റെ വക്കിലാകുന്നത് ആശങ്കയുണ്ടാക്കുന്നു. കൊല്ലം 42ാം വാര്‍ഡ് ഊരാംകുന്ന് നിവാസികളുടെ വീടുകളിലെ കിണറുകളിലേക്ക് ഉറവ വഴിയുള്ള കുടിവെള്ള സ്രോതസാണ് താന്നിക്കുളം.
നാശത്തിന്റെ വക്കില്‍ നിന്നും ഈ ജലനിധിയെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും, സാനിറ്ററി പാഡുകളും വീടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങളും താന്നിക്കുളത്തില്‍ ഉപേക്ഷിക്കുന്നതാണ് പ്രദേശത്തുകാരുടെ പ്രതിഷേധത്തിനിടയാക്കുന്നത്. പരിസരത്തുകാരുടെ കിണറുകളിലെ വെള്ളം മലിനമാകുന്നതായും ആക്ഷേപമുയരുന്നു.
താന്നിക്കുളത്തിന് സമീപത്തിലൂടെ കടന്ന് പോവുന്ന കനാല്‍വെള്ളത്തിന്റെ ഉറവയിലൂടെ വെള്ളം ഈ കുളത്തില്‍ വന്നെത്തുന്നുണ്ട്. മാലിന്യം നിറഞ്ഞ് കിടക്കുന്ന ഈ കുളത്തിലെത്തുന്ന വെള്ളത്തിന്റെ നീരൊഴുക്കാണ് സമീപത്തെ കിണറുകളില്‍ കുടിവെള്ളമായി മാറുന്നത്.
കുളത്തിലെ വെള്ളത്തിലൂടെ പകര്‍ച്ചവ്യാധികളും രോഗങ്ങളും പടരാന്‍ സാധ്യതയുള്ളത് സമീപവാസികളെ ഭീതിയിലാക്കുന്നു. 42 വാര്‍ഡിലെ ഊരാകുന്ന് പ്രദേശത്ത് 100ല്‍ അധികം വീട്ടുകാരാണ് താന്നിക്കുളത്തിന്റെ മാലിന്യങ്ങള്‍ കാരണം ദുരിതം പേറുന്നത്. കൊല്ലം വില്ലേജ് ഓഫിസ് കോമ്പൗണ്ടില്‍ നിര്‍മിച്ച കിണറും പമ്പ് ഹൗസും മാലിന്യ ഭീഷണിയിലാണ്.
കൊതുക് ശല്യം കാരണം രാത്രി കിടന്നുറങ്ങാന്‍ സാധിക്കാത്ത അവസ്ഥയുള്ളതായി വീട്ടുകാര്‍ പറയുന്നു. കുടിവെള്ളത്തിന് പ്രയാസം നേരിടുന്ന ഊരാംകുന്ന് നിവാസികള്‍ക്കും സമീപവാസികള്‍ക്കും ശാശ്വതമായി കൂടി വെള്ളം ലഭ്യമാക്കുന്ന തരത്തില്‍ താന്നിക്കുളത്തെ ജലസ്രോതസാക്കി മാറ്റുന്നതിന് നിരവധി അടിയന്തര പ്രമേയങ്ങള്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചതായി വാര്‍ഡ് കൗണ്‍സിലര്‍ കെ.ടി സുമ സുപ്രഭാതത്തോട് പറഞ്ഞു.
ഈ കുളം നഗരസഭ ഏറ്റെടുത്ത് സംരംക്ഷിക്കണമെന്നും, താന്നിക്കുളം സംരംക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും, ചുറ്റുമതില്‍ കെട്ടി മാലിന്യ മുക്തമാക്കാനുള്ള പ്രവൃത്തിക്ക് ശ്രമം നടത്തുമെന്നും അവര്‍ പറഞ്ഞു.
ഫയര്‍സ്റ്റേഷന് ഭൂമി കണ്ടെത്താന്‍ പാടുപെടുന്ന നഗരസഭ ഈ സ്ഥലം ഏറ്റെടുക്കണമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. താന്നിക്കുളം കീഴയില്‍, കോയാരി കുടുംബങ്ങളുടെ ഉടമസ്ഥാവകാശത്തില്‍പ്പെട്ടതെന്നാണ് വിവരം.
സ്ഥല ഉടമകളുമായി ധാരണ ഉണ്ടാക്കി കൊയിലാണ്ടി നഗരസഭാ അധികൃതര്‍ ഈ കുളത്തെ സംരംക്ഷിക്കണമെന്നതാണ് ഊരാംകുന്ന് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ഷെഫീഖും, നിശാന്തും ആവശ്യപ്പെടുന്നത്. നാട്ടുകാരുടെയും ആവശ്യം ഇത് തന്നെയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."