കേരള ബാങ്ക് ഫെബ്രുവരിയോടെ യാഥാര്‍ഥ്യമാകും: മന്ത്രി കടകംപള്ളി
മാവൂര്‍: കേരളബാങ്ക് എന്ന ആശയവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത് പുതുതലമുറയെ സഹകരണമേഖലയിലേക്ക് അടുപ്പിക്കാനാണെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫെബ്രുവരിയോടെ കേരളബാങ്ക് യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. മാവൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ പുതിയ സംരഭമായ ചെറൂപ്പ സഹകരണ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുതലമുറയെ ആകര്‍ഷിക്കാനാവാത്തത് ഈരംഗം നേരിടുന്ന പ്രതിസന്ധിയാണ്. ആധുനികവത്കരണ രംഗത്ത് പിറകോട്ട് പോയതാണ് അതിന് കാരണം. ദേശസാല്‍കൃത ബാങ്കുകള്‍ ഇത്തരം സൗകര്യങ്ങളുടെ മറവില്‍ ഇടപാടുകാരെ കൊള്ളയടിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ അധ്യക്ഷനായി. വനിത കലക്ഷന്‍ ഏജന്റുമാര്‍ക്കുള്ള തിരിച്ചറിയില്‍ കാര്‍ഡും പാംടെക് മെഷീനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് വിതരണം ചെയ്തു.
കുടുംബശ്രീകള്‍ക്കുള്ള ദുരിതാശ്വാസ വായ്പ വിതരണം ജോ. രജിസ്ട്രാര്‍ ജനറല്‍ ഉദയഭാനുവും കംപ്യൂട്ടര്‍ സ്വിച്ച് ഓണ്‍ അസി. രജിസ്ട്രാര്‍ എന്‍.എം ഷീജയും നിര്‍വഹിച്ചു.
ബ്ലോക്ക് അംഗം രവികുമാര്‍ പനോളി, ഇ. വിനോദ് കുമാര്‍, വി.എസ് രഞ്ജിത്, ടി. ഉമ്മര്‍ ചെറൂപ്പ, എം. ധര്‍മജന്‍, കെ.പി ചന്ദ്രന്‍, വി. ബാലകൃഷ്ണന്‍ നായര്‍, ടി. യശോദ, രേണുക, എന്‍. ഉണ്ണികൃഷ്ണന്‍, ഇ.ടി. സുനീഷ്, കെ. ബാബുരാജ്, പി. ഭവിത, ടി.പി. അപ്പുട്ടി, കെ.സി രവീന്ദ്രന്‍, എന്‍. ബാലചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."