സഊദിയില്‍ ഇഖാമ പുതുക്കാന്‍ വൈകിയാല്‍ നാടുകടത്തും
#നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയില്‍ വിദേശികളുടെ ഇഖാമ പുതുക്കാന്‍ മൂന്നാമതും വൈകിയാല്‍ തൊഴിലാളിയെ നാടുകടത്തുമെന്നു ജവാസാത്. കാരണമില്ലാതെ ഒരു വര്‍ഷത്തില്‍ 15 ദിവസം ജോലിക്കു ഹാജരായില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നല്‍കാതെ തൊഴിലാളിയെ പിരിച്ചുവിടാനും ഭേദഗതി ചെയ്ത തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കുന്നു.
വിദേശികളുടെ താമസരേഖയായ ഇഖാമ പുതുക്കാന്‍ വൈകിയാല്‍ ആദ്യ തവണ 500 റിയാല്‍ ആണ് പിഴ. രണ്ടാം തവണ ആയിരം റിയാലായി പിഴ വര്‍ധിക്കും. ഇഖാമ പുതുക്കാന്‍ മൂന്നാമതും വൈകിയാല്‍ തൊഴിലാളിയെ നാടുകടത്തുകയായിരിക്കും ചെയ്യുകയെന്ന് റിയാദ് പ്രവിശ്യ ജവാസാത് മേധാവി മേജര്‍ മുഹമ്മദ് നായിഫ് അല്‍ഹബ്ബാസ് അറിയിച്ചു.
വിദേശികളുടെ തിരിച്ചറിയല്‍ രേഖകള്‍ യഥാസമയം പുതുക്കി നല്‍കാനും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖ, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പാസ്പോര്‍ട്ട് എന്നിവ തൊഴിലുടമ പിടിച്ചുവയ്ക്കാന്‍ പാടില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."