HOME
DETAILS
MAL
നടിയുടെ കേസില്‍ ഗൂഢാലോചന ഇല്ലെന്ന പിണറായിയുടെ പ്രസ്താവന കേസിന് പുതിയ മാനം നല്കി- ചെന്നിത്തല
backup
February 27 2017 | 08:02 AM
തിരുവനന്തപുരം: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രി ഇടപെട്ടത് നീതീകരിക്കാനാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അന്വേഷണം നടക്കുമ്പോള്‍ തന്നെ ഗൂഢാലോചനയില്ലെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി വന്നത് കേസിന് പുതിയ മാനം നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമ സഭ ബഹിഷ്കരിച്ച ശേഷം പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ സുരക്ഷ ഉറപ്പു നല്‍കിയാണ് പിണറായി അധികാരത്തില്‍ വന്നത്. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷ അവതാളത്തിലായിരിക്കുകയാണ്. നിയമസഭ നിര്‍ത്തി വെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം മുഖ്യമന്ത്രി നിസാരമായാണ് കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."