സാധു യുവതികള്‍ക്ക് മംഗല്യമൊരുക്കി ആദിക്കാട്ടുകുളങ്ങര ജമാഅത്ത്
കായംകുളം: സാധു യുവതികള്‍ക്കു മംഗല്യമൊരുക്കി ആദിക്കാട്ടുകുളങ്ങര ഹിദായത്തുല്‍ ഇസ്ലാം സമാജം മുസ്ലിം ജമാഅത്ത് കമ്മിറ്റി. രണ്ട് മുസ്്ലിം യുവതികള്‍ക്കും, ഇതര സമുദായത്തില്‍പ്പെട്ട ഒരു യുവതിയ്ക്കുമാണ് പുതു ജീവിതം ലഭിച്ചത്.
സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി ജിസുധാകരന് വധൂവരന്മാര്ക്ക് ആശംസകള്‍ നേര്‍ന്നു.
വധൂവരന്മാര്ക്ക് 10 പവന് സ്വര്‍ണ്ണവും ഓരോ ലക്ഷം രൂപ വീതവും ചടങ്ങില്‍ വച്ച് സമ്മാനമായി നല്കി. ഇതിനുള്ള സഹായങ്ങള്‍ വിദേശത്തുള്ളവരും നല്‍കിയിരുന്നു.
ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു.ഇമാം സൈനുല്‍ ആബിദീന്‍ മഹ്ളരി ആമുഖ പ്രഭാഷണം നടത്തി.
ചിറ്റയം ഗോപ കുമാര്‍ എം.എല്‍.എ, ഹൗസിംഗ് ബോര്‍ഡ് ചെയര്മാന് പി.പ്രസാദ്, ദേവസ്വം ബോര്‍ഡംഗം കെ.രാഘവന് എന്നിവര്‍ വധൂവരന്മാര്ക്കുള്ള ധനസഹായ വിതരണം നടത്തി.
സാധുക്കള്‍ക്കുള്ള ധനസഹായ വിതരണം ദേശീയ ന്യൂനപക്ഷ കമ്മീഷന് മെമ്പര്‍ തൈക്കൂട്ടത്തില്‍ സക്കീര്‍, പന്തളം കൊട്ടാരം രാജപ്രതിനിധി പി.ജി.ശശികുമാര വര്‍മ്മ എന്നിവര്‍ നിര്‍വഹിച്ചു.
വിശ്വന് പടനിലം, എ നൗഷാദ്, അനു ശിവന്, ജയദേവന്, ഷൈലജ ഷാജി, എം മുഹമ്മദലി, അബ്ദുല്‍ ഖാദര്‍ ദാരിമി, എം.ബദറുദീന്‍, എ അഹമ്മദ്, ഷാം ജഹാന്, ഷാനവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."