കൃഷിസ്ഥലം മണ്ണിട്ട് നികത്തുന്നതിനെതിരേ പ്രതിഷേധം
എടക്കര: ചുങ്കത്തറ കുന്നത്ത് പൊട്ടിയില്‍ സ്വകാര്യ വ്യക്തി കൃഷിസ്ഥലം മണ്ണിട്ടു നികത്തുന്നതിനെതിരേ വ്യാപക പ്രതിഷേധം. പതിറ്റാണ്ടുകള്‍ക്കു മുന്‍പു ചാലിയാറിന്റെ തീരത്ത് ഹെക്ടര്‍ കണക്കിനു ഭൂമി സമൃദ്ധമായ നെല്‍പാടമായിരുന്നു. പിന്നീട് നെല്‍കൃഷി നഷ്ടമായതോടെ കവുങ്ങും തെങ്ങും കൃഷി ചെയ്താണ് കര്‍ഷകര്‍ ജീവിതത്തെ നേരിട്ടത്. ഈ സാഹചര്യത്തിലും കര്‍ഷകര്‍ അതാത് കൃഷിയിടങ്ങളിലെ നീരുറവയും മഴക്കാലത്തെ മലവെള്ളവും ചാലിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടാന്‍ തോട് നിലനിര്‍ത്തിയും നടപ്പാതകളില്‍ വലിയ പൈപ്പുകള്‍ സ്ഥാപിച്ചും സംവിധാനമൊരുക്കിയിരുന്നു.
എന്നാല്‍, അടുത്തിടെ പ്രദേശവാസികളായ സഹോദരങ്ങള്‍ അവരുടെ കൃഷി സ്ഥലം പൂര്‍ണമായും മണ്ണിട്ട് നികത്തിയതോടെ പ്രദേശത്തെ നിരവധി കര്‍ഷകര്‍ വെട്ടിലായി. ഇതു പ്രദേശത്തെ ഹെക്ടര്‍ കണക്കിന് കൃഷിയിടത്തിലെ വിളകള്‍ക്കും നാശംവരുത്തും. വിഷയത്തില്‍ പരിഹാരം തേടി റവന്യൂ അധികാരികള്‍ക്കു പ്രദേശത്തെ കര്‍ഷകനായ ചങ്കരത്ത് കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ കൂട്ടായി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."