കോഴിക്കോട് മിഠായിത്തെരുവിലെ തീപ്പിടിത്തം അട്ടിമറിയെന്ന് ആരോപണം
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ അടുത്തിടെയുണ്ടായ തീപ്പിടിത്തങ്ങളെല്ലാം അട്ടിമറിയെന്ന് വ്യാപാരവ്യവസായ ഏകോപനസമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍ ആരോപിച്ചു. അട്ടമറിയായതിനാലാണ് അന്വേഷണ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവരാത്തതെന്നും അദ്ദേഹം പറഞ്ഞു.
ആറോളം തീപ്പിടിത്തമാണ് മിഠായിത്തെരുവിലുണ്ടായിട്ടുള്ളത്. ഓരോ പ്രാവശ്യവും അന്വേഷണത്തിനായി കമ്മീഷനെ നിയമിച്ചു. എന്നാല്‍, ഇതുവരെ ഒരു അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തവണയുണ്ടായ തീപ്പിടിത്തം യാദൃശ്ചികമല്ല, മനപ്പൂര്‍വം കത്തിച്ചതാണ്. കത്തിച്ച ശേഷം ഒരാള്‍ കടയില്‍ നിന്നും ഓടിപ്പോകുന്നത് കണ്ടതായി ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഇനിയും തീപ്പിടിത്തമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 22നാണ് മിഠായിത്തെരുവില്‍ മാനാഞ്ചിറ ഭാഗത്ത് രാധ തിയറ്ററിനടുത്തുളള മോഡേണ്‍ എന്ന തുണിക്കടയില്‍ തീ പടര്‍ന്നത്. പിന്നീട് അടുത്തുളള അഞ്ചുകടകളിലേക്ക് കൂടീ തീ പടരുകയായിരുന്നു. ആറ് ഫയര്‍ എന്‍ജിനുകള്‍ എത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."