ബസ് സ്റ്റാന്റില്‍ പോക്കറ്റടി:ദമ്പതികള്‍ പിടിയില്‍
ആറ്റിങ്ങല്‍: ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചു പോക്കറ്റടി നടത്തി വന്ന ദമ്പതികള്‍ പിടിയില്‍. പൂന്തുറ അമ്പലത്തറ മാണിക്യ വിളാകം പള്ളിത്തെരുവില്‍ പീര്‍മുഹമ്മദ് (65), ഭാര്യ ഷാഹിദാ ബീവി( 56) എന്നിവരാണ് കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ മുനിസിപ്പല്‍ ബസ്റ്റാന്റില്‍ നിന്നും പിടിയിലായത്.
ബസില്‍ വച്ച് കടയ്ക്കാവൂര്‍ സ്വദേശിയായ യുവതിയുടെ പഴ്സും മൊബൈലും നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. സംഭവം നടന്ന ദിവസം പ്രതികളുടെ ദൃശ്യം കാമറയില്പതിഞ്ഞിരുന്നു. അടുത്ത ദിവസവും ഇവര്‍ ബസ്റ്റാന്റില്‍ കറങ്ങിനടക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്നും നഷ്ടപ്പെട്ട പഴ്സും മൊബൈലും കൂടാതെ രണ്ടു മൊബൈലുകള്‍ കൂടി ലഭിച്ചു.
ആറ്റിങ്ങലിലെ കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസ് സ്റ്റാന്റുകളില്‍ സ്ഥിരമായി പഴ്സും മൊബൈലും കുട്ടികളുടെ സ്വര്‍ണാഭരണങ്ങളും മേഷണം പോകുന്നു എന്ന പരാതിയെ തുടര്‍ന്ന് ഈ സ്ഥലങ്ങളില്‍ പൊലിസ് നീരീക്ഷണം നടത്തി വരികയായിരുന്നു. ഇവര്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പൊലിസ് പറഞ്ഞു. ഭാര്യ സ്ത്രീകുടെ പഴ്സുംമൊബൈലും കുട്ടികളുടെ സ്വര്‍ണാഭരണങ്ങളും മറ്റും മോഷ്ടിച്ച് ആരും കാണാതെ ഭര്‍ത്താവിനെ ഏല്പിക്കുകയാണ് പതിവ്.ഇയാള്‍ തന്ത്രപൂര്‍വം അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."