ഓണ്‍ലൈന്‍ തട്ടിപ്പ്: നൈജീരിയക്കാരനും തമിഴ്നാട്ടുകാരിയും അറസ്റ്റില്‍
ചൊക്ലി (കണ്ണൂര്‍): ഓണ്‍ലൈനിലൂടെ തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ നൈജീരിയന്‍ സ്വദേശിയും തമിഴ്നാട്ടുകാരിയായ യുവതിയും അറസ്റ്റില്‍.
കരിയാട് സ്വദേശിയായ യുവാവിന്റെ ഒരുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് ഇവര്‍ ബംഗളൂരുവില്‍വച്ച് പിടിയിലായത്.
നൈജീരിയന്‍ സ്വദേശി അലൂക്കാ ഒലിവാ ടോ ബിജോണ്സ് (44), എസ്. സ്നേഹ (37) എന്നിവരാണ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി സഞ്ജയ് കുമാറും അടങ്ങുന്ന സംഘത്തിന്റെ പിടിയിലായത്. അമേരിക്കയില്‍ ജോലിക്കുള്ള വിസ ശരിയാക്കാമെന്ന ഉറപ്പിന്മേലാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി എംബസിയുടെ ഇ മെയിലും മറ്റും വ്യാജമായി നിര്‍മിക്കുകയായിരുന്നു. സ്നേഹയുടെ ബാങ്ക് അക്കൗണ്ടിലേക്കുവന്ന പണത്തിന്റെ ഉറവിടം അന്വേഷിച്ച് പൊലിസ് നടത്തിയ അന്വേഷണമാണ് അറസ്റ്റിലെത്തിച്ചത്. ഒന്നിച്ചു താമസിക്കുന്ന ഇവര്‍ ബംഗളൂരുവില്‍ ബ്യൂട്ടി സലൂണ്‍ നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."