HOME
DETAILS

ബിഹാറിലും മഹാസഖ്യം പ്രതിസന്ധിയില്‍

  
backup
January 23 2019 | 19:01 PM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b8%e0%b4%96%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf

 


പട്‌ന: യു.പിയിലേതുപോലെ ബിഹാറിലും മഹാസഖ്യം പ്രതിസന്ധിയില്‍. സംസ്ഥാനത്തെ 40 ലോക് സഭാ സീറ്റുകളില്‍ 12 എണ്ണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ എട്ട് സീറ്റുകളില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന നിലപാടിലാണ് ആര്‍.ജെ.ഡി. ഇതാണ് ബി.ജെ.പി വിരുദ്ധ കൂട്ടായ്മക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്.
ചുരുങ്ങിയത് 16 സീറ്റുകളെങ്കിലും ലഭിക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ്, ആര്‍.ജെ.ഡിക്ക് മുന്‍പില്‍ വെച്ചത്. എന്നാല്‍ 12 സീറ്റുകളില്‍ കുറഞ്ഞുള്ള ഒരു ഉപാധിക്കും നില്‍ക്കേണ്ടതില്ലെന്ന കാര്യത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുകയാണ്.
എട്ടു സീറ്റുകള്‍ക്ക് സമ്മതമില്ലെങ്കില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി വിശാല സഖ്യം രൂപീകരിക്കുകയെന്ന തന്ത്രമാണ് ആര്‍.ജെ.ഡി സ്വീകരിക്കാന്‍ സാധ്യത. അടുത്തമാസം മൂന്നിന് പട്‌നയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലിക്ക് മുന്‍പായി സീറ്റ് ധാരണയുണ്ടാക്കാനാണ് തീരുമാനം. ആവശ്യപ്പെട്ട സീറ്റ് ലഭിച്ചാല്‍ ബിഹാറില്‍ മഹാസഖ്യം രൂപീകരിക്കപ്പെടും.
അതേസമയം രാഹുല്‍ ഗാന്ധിയുടെ റാലിയിലൂടെ ശക്തിപ്രകടനം കാഴ്ചവക്കുകയെന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്. റാലിയിലെ ശക്തി കൂടുതല്‍ സീറ്റ് ലഭ്യമാക്കാനുള്ള പ്രചോദനമാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.
അടുത്തിടെ യു.പിയിലെത്തിയ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് , അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള യു.പി സഖ്യമാതൃക സംബന്ധിച്ചായിരുന്നു മുഖ്യമായും ഇവര്‍ ചര്‍ച്ച നടത്തിയിരുന്നത്. എന്നിരുന്നാലും ബിഹാറില്‍ കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിക്കുന്നതിനോട് ആര്‍.ജെ.ഡി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിനോടു ചേര്‍ന്ന ഗോപാല്‍ ഗഞ്ച് പോലുള്ള സീറ്റുകള്‍ ബി.എസ്.പി ആവശ്യപ്പെട്ടാല്‍ നല്‍കാനാണ് തീരുമാനം. എന്നാല്‍ 12 സീറ്റുകളില്‍ കോണ്‍ഗ്രസ് വാശിപിടിച്ചാല്‍ ബിഹാറില്‍ ബി.എസ്.പിയെ കൂട്ടുപിടിക്കാനും ആര്‍.ജെ.ഡി തീരുമാനിച്ചിട്ടുണ്ട്.
അതേസമയം കോണ്‍ഗ്രസുമായുള്ള ചര്‍ച്ച ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് അവര്‍ ബിഹാറിലും കൂടുതല്‍ സീറ്റ് ചോദിക്കുന്നതെന്നുമാണ് ആര്‍.ജെ.ഡി പറയുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ മെച്ചപ്പെട്ട പ്രകടനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഉണ്ടാക്കാനാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്കും സീറ്റുകള്‍ നല്‍കണമെന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന് എട്ട് സീറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും ആര്‍.ജെ.ഡി പറയുന്നു.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 27 സീറ്റുകളില്‍ മത്സരിച്ച ആര്‍.ജെ.ഡിക്ക് നാല് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇത് നിയമസഭാ തെരഞ്ഞെടുപ്പല്ലെന്നും പ്രാദേശിക പാര്‍ട്ടികള്‍ അവരുടെ പരിമിതികള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago