റിയാദിൽ അതിശക്തമായ പൊടിക്കാറ്റ്; അന്തരീക്ഷം പൊടി വിഴുങ്ങി
റിയാദ്: കാലാവസ്ഥാ മാറ്റത്തിന്റെ തുടക്കമെന്നോണം സഊദി തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആരംഭിച്ച കാറ്റ് ശക്തമായി തുടരുകയാണ്. പൊടിക്കാറ്റിന്റെ പശ്ചാത്തലത്തിൽ റിയാദിൽ സ്കൂളുകൾക്ക് ബുധനാഴ്ച അവധി നല്കി. കാറ്റിന്റെ ശക്തി മൂലം അന്തരീക്ഷമാകെ പൊടിപടലങ്ങൾ നിറഞ്ഞിരിക്കു കയാണ്. തൊട്ടടുത്ത കെട്ടിടങ്ങളെ പോലും കാണാനാവാത്ത രീതിയിലാണ് പൊടി അന്തരീക്ഷത്തെ വിഴുങ്ങിയിരിക്കുന്നത്.
കാറ്റ് ശക്തമായതോടെ നേരത്തെ തന്നെ പലരും വീടണയുകയും കച്ചവടക്കാർ പലരും ഷോപ്പുകൾ അടയ്ക്കുകയും ചെയ്തു. ദൃശ്യപരത വളരെ കുറവായിരുന്നതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. യാത്ര ചെയ്യുന്നവർ വളരെ പ്രയാസപ്പെട്ടാണ് വാഹനമോടിച്ചത്. അവിചാരിതമായി കടന്നെത്തിയ പൊടിക്കാറ്റ് പലർക്കും ചുമയും ശ്വാസ തടസ്സവുമടക്കം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കി. ഇതിനകം തന്നെ നിരവധി പേരാണ് വിവിധ ക്ലിനിക്കുകളിലും ആശുപത്രികളിലുമായി ചികിത്സ തേടിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."