വീട്ടമ്മമാര്‍ അക്കാദമി ഗെയ്റ്റില്‍ മാലിന്യകുടം ഉടച്ചു
പയ്യന്നൂര്‍: കുടിവെള്ളം മുട്ടിച്ച നാവിക അക്കാദമി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കിണറുകളിലെ മലിനജലം നിറച്ച മണ്‍കലങ്ങള്‍ നാവിക അക്കാദമിയുടെ ഗെയ്റ്റിനു മുന്‍പില്‍ ഉടച്ച് വീട്ടമ്മമാര്‍ പ്രതിഷേധസമരം നടത്തി. നാവിക അക്കാദമി മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിന ജലവും രൂക്ഷഗന്ധവും കാരണം ജനജീവിതം ദുസഹമാക്കുന്നതിനെതിരെയാണ് നേവല്‍ ഗെയിറ്റില്‍ മലിനജലം നിറച്ച കുടങ്ങള്‍ ഉടച്ച് പ്രതീകാത്മകമായി സമരംചെയ്തത്. മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന ജന ആരോഗ്യ സംരക്ഷണ സമിതിയുടെ സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാലിന്യ കുടം ഉടക്കല്‍. രാമന്തളി സെന്‍ട്രലില്‍ നിന്നു സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകളാണ് കിണറുകളിലെ മാലിന്യ ജലം നിറച്ച മണ്‍കുടങ്ങളും തലയിലേന്തി അക്കാദമി പയ്യന്നൂര്‍ ഗെയിറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. വനിതാ കൂട്ടായ്മ എം സുല്‍ഫത്ത് ഉദ്ഘാടനം ചെയ്തു. പി നളിനി ശ്രീധരന്‍ അധ്യക്ഷയായി. കെ.പി മഹിത, കെ.എം ഭവാനി, പി.വി സ്മിത, കെ.പി സരിത, കെ.എം ദീപ, കെ.വി ദാക്ഷായണി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."