HOME
DETAILS

കൊല്ലത്ത് ഒരുമുഴം നീട്ടിയെറിഞ്ഞ് ആര്‍.എസ്.പി; സ്ഥാനാര്‍ഥിയെത്തേടി സി.പി.എമ്മും ബി.ജെ.പിയും

  
backup
January 25, 2019 | 6:33 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81%e0%b4%ae%e0%b5%81%e0%b4%b4%e0%b4%82-%e0%b4%a8%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf


രാജു ശ്രീധര്‍#

 


കൊല്ലം ലോക്‌സഭാ സീറ്റ് തിരിച്ചുപിടിക്കുകയെന്നത് സി.പി.എമ്മിന്റെ അഭിമാനപ്രശ്‌നമാണ്. സംസ്ഥാനത്തെ 19 മണ്ഡലങ്ങളില്‍നിന്ന് വ്യത്യസ്തമാണ് സി.പി.എമ്മിന് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ വീണ്ടും ജനവിധി തേടുന്ന കൊല്ലം. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇറങ്ങുംമുമ്പു തന്നെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഇടതുമുന്നണിയെ ഞെട്ടിച്ചിരിക്കുകയാണ് ആര്‍.എസ്.പി. സിറ്റിങ് സീറ്റായതും മുന്നണിയില്‍ എതിരാളികളില്ലെന്നതും മാത്രമല്ല സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള സി.പി.എമ്മിന്റെ പൊടാപ്പാടു കൂടിയാണ് ഒരുമുഴം മുമ്പേ എറിയാന്‍ ആര്‍.എസ്.പിയെ പ്രേരിപ്പിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പു തന്നെ ആര്‍.എസ്.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിക്കുകയും ചെയ്തു. എം.പിയെന്ന നിലയില്‍ പ്രേമചന്ദ്രനുള്ള സ്വീകാര്യതയും അദ്ദേഹം നടത്തിയ വികസന പ്രവര്‍ത്തനങ്ങളുമാണ് മുന്നണി മുന്നോട്ട് വയ്ക്കുന്നത്.
നിയമസഭയിലും രാജ്യസഭയിലും ലോക്‌സഭയിലും മികച്ച പ്രകടനം കാഴ്ചവച്ച പ്രേമചന്ദ്രനെ നേരിടാന്‍ പറ്റിയ സ്ഥാനാര്‍ഥിയെ കണ്ടെത്തുക എന്നതിലുപരി സി.പി.എമ്മിന് ഇവിടെ വിജയം അനിവാര്യവുമാണ്.


കഴിഞ്ഞതവണ പ്രേമചന്ദ്രനോട് ഏറ്റുമുട്ടി പരാജയപ്പെട്ട സി.പി.എം പി.ബി അംഗം എം.എ ബേബി, രാജ്യസഭാംഗവും പാര്‍ട്ടി കൊല്ലം ജില്ലാ സെക്രട്ടറിയും ആയിരുന്ന സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എന്‍ ബാലഗോപാല്‍ എന്നിവരാണ് പ്രേമചന്ദ്രനെ നേരിടാന്‍ പാര്‍ട്ടിയുടെ മനക്കണ്ണിലുള്ളത്. എന്നാല്‍ വീണ്ടുമൊരു അങ്കത്തിന് ബേബിക്ക് താല്‍പര്യമില്ല. ബാലഗോപാലാകട്ടെ, പ്രേമചന്ദ്രനോട് കിടപിടക്കാന്‍ തക്ക ശേഷിയും കാര്യപ്രാപ്തിയുമുണ്ട്. രാജ്യസഭാംഗമായിരിക്കെ നിരവധി വിഷയങ്ങളില്‍ ഇടപെട്ട് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച ബാലഗോപാല്‍ മികച്ച പാര്‍ലമെന്റേറിയന്‍ എന്ന അംഗീകാരവും നേടിയിരുന്നു.
ജനകീയ വിഷയങ്ങളില്‍ ഇടപെടാനും ആധികാരികമായി സംസാരിക്കാനും കഴിയുന്ന നേതാക്കളില്‍ മുമ്പനുമാണ് ബാലഗോപാല്‍. നിലവില്‍ ബാലഗോപാലാണ് സി.പി.എമ്മിന്റെ കൊല്ലത്തെ തുറുപ്പുചീട്ട്.


2014ല്‍ സിറ്റിങ് എം.പിയായിരുന്നു കോണ്‍ഗ്രസിലെ എന്‍. പീതാംബരകുറുപ്പിനെ ഒഴിവാക്കിയാണ് അപ്രതീക്ഷിതമായി ഇടതുമുന്നണിയില്‍ നിന്നെത്തിയ പ്രേമചന്ദ്രന് യു.ഡി.എഫ് കൊല്ലം നല്‍കിയത്. ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തെ നിശിതമായി വിമര്‍ശിച്ച അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും നിലവിലെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ 'പരനാറി' പ്രയോഗം 2014ലെ തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാവിഷയമായിരുന്നു. ഇത് ബേബിയുടെ പരാജയത്തിന് ആക്കം കുട്ടി. എന്നാല്‍ 2014ലെ രാഷ്ട്രീയ കാലാവസ്ഥയുമല്ല 2019ലെത്തുമ്പോള്‍ കൊല്ലത്ത്. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ല തൂത്തുവാരിയ ഇടതുമുന്നണി 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 11 സീറ്റുകളും കരസ്ഥമാക്കി.


കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി.എം വേലായുധനെ രംഗത്തിറക്കിയ ബി.ജെ.പിയും ഇത്തവണ കൊല്ലത്ത് കരുത്തനെയാണ് തേടുന്നത്. സുരേഷ് ഗോപി, ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവരെപ്പോലുള്ള പ്രമുഖരിലാണ് പാര്‍ട്ടിയുടെ കണ്ണ്. സുരേഷ് ഗോപിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയെങ്കില്‍ കൊല്ലത്ത് ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക.


കശുവണ്ടി മേഖലയിലെ പ്രതിസന്ധിയാണ് തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ പ്രധാനചര്‍ച്ചാവിഷയം. മൂന്നു ലക്ഷത്തോളം വരുന്ന കശുവണ്ടി തൊഴിലാളികളുടെ വോട്ടിലാണ് മൂന്നു മുന്നണികളുടെയും കണ്ണ്. സംസ്ഥാനത്തെ എണ്ണൂറോളംവരുന്ന സ്വകാര്യകശുവണ്ടി ഫാക്ടറികളില്‍ സിംഹഭാഗവും അടഞ്ഞുകിടക്കുകയാണ്. ഇതിനെ തുടര്‍ന്ന് രണ്ട് ലക്ഷത്തിലധികം തൊഴിലാളികള്‍ പട്ടിണിയിലാണ്. യു.ഡി.എഫ് ഭരണകാലത്ത് തുടക്കമായ കശുവണ്ടി മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താമെന്ന ഉറപ്പില്‍ അധികാരത്തിലെത്തിയ ഇടതുമുന്നണിക്കു പക്ഷെ, പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. എന്നാല്‍, അടഞ്ഞുകിടന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യൂ കോര്‍പറേഷന്‍, കാപെക്‌സ് എന്നിവിടങ്ങളില്‍ തൊഴില്‍ നല്‍കുന്നുണ്ടെന്നത് ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളില്‍പെടും. കയര്‍, കൈത്തറി, മത്സ്യബന്ധന മേഖലകളിലെ പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പു വിഷയങ്ങളാണ്. കൂടാതെ മൂന്നു മുന്നണികളും ഒരുപോലെ അവകാശപ്പെടുന്ന കൊല്ലം ബൈപാസിന്റെ പിതൃത്വവും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചര്‍ച്ചയാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിരിയ സ്ക്വയറിൽ ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ദിരിയ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ച് ആപ്പിള്‍

Saudi-arabia
  •  a month ago
No Image

ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു

Kerala
  •  a month ago
No Image

രണ്ട് ​ഗോളുകൾ,ഒരു അസിസ്റ്റ്; 4-1 ന്റെ തകർപ്പൻ വിജയം നേടിയിട്ടും യുണൈറ്റഡ് നായകന് മോശം പ്രകടനമെന്ന് വിമർശനം

Football
  •  a month ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  a month ago
No Image

'കോണ്‍ഗ്രസ് അതിജീവിതയ്‌ക്കൊപ്പം'; അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി, പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് സണ്ണി ജോസഫ്

Kerala
  •  a month ago
No Image

തൊഴിലിടങ്ങളിലെ സുരക്ഷ തൊഴിലുടമകളുടെ ഉത്തരവാദിത്തം; ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  a month ago
No Image

ആർ. ശ്രീലേഖ പെരുമാറ്റച്ചട്ടം ലംഘിച്ചു; വിമർശനവുമായി മന്ത്രി ശിവൻകുട്ടി, കാരണം വോട്ടെടുപ്പ് ദിനത്തിൽ പ്രീ-പോൾ സർവേ ഫലം പങ്കുവച്ചത്

Kerala
  •  a month ago
No Image

എല്‍കെജി ക്ലാസുകള്‍ ആരംഭിക്കാന്‍ 20 കുട്ടികള്‍ നിര്‍ബന്ധം

National
  •  a month ago
No Image

ഒമാനില്‍ മത്സ്യബന്ധനം ശക്തിപ്പെടുത്താന്‍ സ്മാര്‍ട്ട് ട്രാക്കിംഗ് സംവിധാനം ആരംഭിച്ച് മന്ത്രാലയം        

oman
  •  a month ago
No Image

അവധിക്കാലത്ത് കുതിരയോട്ടം പഠിക്കാം: യുവജനങ്ങൾക്ക് വിനോദവും വിജ്ഞാനവും നൽകി ദുബൈ പൊലിസ്

uae
  •  a month ago