HOME
DETAILS
MAL
രണ്ടു സ്കൂളുകള്‍ക്കു കൂടി മൂന്ന് കോടി രൂപ അനുവദിച്ചു
backup
March 06 2017 | 21:03 PM
കൊണ്ടോട്ടി: ഓമാനൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചാലിയപ്പുറം ഗവ. ഹൈസ്കൂള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്ന് കോടി രൂപ വീതം അനുവദിച്ചതായി ടി.വി. ഇബ്രാഹീം എം.എല്‍.എ അറിയിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച ആയിരത്തില്‍ കൂടുതലുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചിരിക്കുന്നത്.
യു.പി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചീക്കോട് ഗവ. യു.പി സ്കൂളിന് ഒരു കോടി രൂപയും അനുവദിച്ചു.
വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി 2017, 18 വാര്‍ഷിക പദ്ധതിയില്‍ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."