ജിഷ വധം: വിവരങ്ങള്‍ മറച്ചുവച്ചവര്‍ക്കെതിരെയും കേസെടുക്കും
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയുടെ കൊലപാതകകേസില്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവുണ്ടായിട്ടും മറച്ചുവെച്ചവര്‍ക്കെതിരെയും പൊലിസ് കേസെടുത്തേക്കും. അമീറിന്റെ സുഹൃത്തുക്കള്‍ക്കും അമീറുല്‍ താമസിച്ച ലോഡ്ജിന്റെ ഉടമക്കെതിരെയും കേസെടുക്കുമെന്നാണ് സൂചന.
കൊലപാതകം നടന്ന ശേഷം അമിറുളിനെയും സുഹൃത്തിനേയും കാണാതായ വിവരം മറച്ചുവെച്ചുവെന്നതിനാലാണ് ലോഡ്ജ് ഉടമക്കെതിരെ കേസെടുക്കുക. അമിറുളിന്റെ കൂടെ താമസിച്ച സുഹൃത്തുക്കളും ഇക്കാര്യം പൊലിസിനോട് പറഞ്ഞിരുന്നില്ല.
കൊലപാതകത്തിനു മുന്‍പ് സുഹൃത്തിന്റെ കൂടെ ഭക്ഷണം കഴിച്ചതായി അമീറുള്‍ മൊഴി നല്‍കിയിട്ടുണ്ട്. അസമിലുള്ള അന്വേഷണ സംഘം ഈ സുഹൃത്തിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ ഇയാള്‍ക്ക് ഏതെങ്കിലും തരത്തില്‍ പങ്കുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണ്.
അമിറുള്‍ ഇസ്ലാം താമസിച്ചിരുന്ന വീടിന്റെ ടെറസില്‍ നിന്നും കൊലപാതകം നടത്താന്‍ ഉപയോഗിച്ചിരുന്നുവെന്നു കരുതുന്ന കത്തി പൊലിസ് ഇന്നലെ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."