HOME
DETAILS
MAL
എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു
backup
March 07 2017 | 19:03 PM
ബാങ്കോക്ക്: ഇന്ത്യയില്‍ നിന്നുള്ള എയര്‍ ആംബുലന്‍സ് ബാങ്കോക്കിനു സമീപം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. ഗുഡ്ഗാവിലെ മെഡന്റ ആശുപത്രിയിലെ എയര്‍ ആംബുലന്‍സാണ് തീപിടിച്ച് തകര്‍ന്നുവീണത്. ഡോക്ടര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. പൈലറ്റ് അരുണാക്ഷ നന്ദിയാണ് മരിച്ചത്.
വിമാനത്തിനു തീ പിടിച്ചതിനെ തുടര്‍ന്നു നഹ്ഹോണ് പതോം വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെയാണ് തകര്‍ന്നുവീണത്. ബാങ്കോക്കില്‍ ശ്വാസകോശ രോഗിയെ കയറ്റാനെത്തിയതായിരുന്നു എയര്‍ ആംബുലന്‍സ്. പരുക്കേറ്റവരെ സൈനിക ഹെലികോപ്ടറില്‍ ബാങ്കോക്കിലെ ആശുപത്രിയിലെത്തിച്ചു.
ഡല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ദിവസം ഉച്ചക്ക് പുറപ്പെട്ട എയര്‍ ആംബുലന്‍സ് കൊല്‍ക്കത്തയില്‍ ഇന്ധനം നിറയ്ക്കാന്‍ ഇറക്കിയിരുന്നു. ആശുപത്രിയിലെ അനസ്തേഷ്യാ വിഭാഗത്തിലെ ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപകടത്തില്‍ പൊള്ളലേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."