നമ്പി നാരായണന് കിട്ടിയ നീതി എന്തുകൊണ്ടാണ് ദലിതര്‍ക്ക് കിട്ടാത്തത്: യൂത്ത് ലീഗ്
കണ്ണൂര്‍: ചാരക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശാസ്ത്രജ്ഞന് നമ്പി നാരായണന് നഷ്ടപരിഹാരവും അടുത്തിടെ പത്മഭൂഷണും ലഭിച്ചു. എന്നാല്‍, അദ്ദേഹത്തിന് ലഭിച്ച നീതി എന്തുകൊണ്ട് ദലിതര്‍ക്കും ആദിവാസികള്‍ക്കും ലഭിച്ചില്ല എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ചോദിച്ചു. സംവരണ ബില്ലിനെതിരേ യൂത്ത് ലീഗ് സംഘടിപ്പിച്ച കണ്ണൂര്‍ ഹെഡ്പോസ്റ്റ് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ ദലിത് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട നിരവധി പേര് കള്ളക്കേസില്‍ കുടുങ്ങി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കൊക്കെയും നമ്പിനാരായണന് ലഭിച്ചതുപോലെയുള്ള നീതി ലഭിച്ചിട്ടില്ലെന്നും പി.കെ ഫിറോസ് കുറ്റപ്പെടുത്തി. ആദിവാസികളെ ദളിതനെ മുസ്ലിംകളെ നിരവധി വര്‍ഷം ജയിലറകളിലിട്ടു. എന്നാല്‍, നിരപരാധിയെന്ന് മനസിലാക്കി അവരെ വിട്ടെങ്കിലും അവര്‍ക്ക് ഏതെങ്കിലും തരത്തില്‍ അംഗീകാരം ലഭിച്ചോ എന്നും അദ്ദേഹം ചോദിച്ചു. ഈ രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന് ഇവിടെ മനുസ്മൃതിയാണെന്നാണ് വിചാരമെന്ന് പി.കെ ഫിറോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."