തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായതോടെ തോല്‍വി സമ്മതിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഈ സര്‍ക്കാര്‍ നിലനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷത്തിരിക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലക്ഷ്മണ് സിങ് പറഞ്ഞു. ദിഗ്വിജയ് സിങ്ങിന്റെ സഹോദരന് കൂടിയാണ് ലക്ഷ്മണ് സിങ്. സര്‍ക്കാര്‍ നിലനിര്‍ത്താന്‍ തല്ക്കാലമൊന്നും ചെയ്യേണ്ടതില്ലെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കിയിട്ടുമുണ്ട്. സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ സാധിക്കുന്ന സാഹചര്യമില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.
ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം ചേര്‍ന്ന ആറു മന്ത്രിമാരെ മുഖ്യമന്ത്രി കമല്‍നാഥ് മന്ത്രിസഭയില്‍ നിന്ന് നീക്കംചെയ്തു. ഇക്കാര്യം അറിയിച്ച് സ്പീക്കര്‍ ലാല്‍ജി ടണ്ടന് കമല്‍നാഥ് കത്തു നല്‍കിയിട്ടുണ്ട്. ഇമാറാത്തി ദേവി, തുള്‍സി സിലാവത്ത്, ഗോവിന്ദ് സിങ് രാജ്പുത്ത്, മഹേന്ദ്രസിങ് സിസോദിയ, പ്രദ്യുമ്നന്സിങ് തോമര്‍, പ്രഭുറാം ചൗധരി എന്നിവരെയാണ് നീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."