കേരളം മദ്യപന്മാരുടേയും സ്ത്രീപീഡനങ്ങളുടേയും നാടാകുന്നത് ഗൗരവത്തിലെടുക്കണമെന്ന്
പാലക്കാട്: ദൈവത്തിന്റെ സ്വന്തം നാടെന്ന് പേര് കേട്ട സാക്ഷര കേരളം മദ്യപന്മാരില്‍ ഒന്നാം സ്ഥാനത്തും സ്ത്രീപീഡനത്തില്‍ ഇന്ത്യയില്‍ അഞ്ചാം സ്ഥാനത്തും എത്തി നില്‍ക്കുന്നത് വളരെ ഗൗരവത്തോടെ കാണണമെന്നും ഇവയ്‌ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള പീഡനം, മദ്യം ലഹരി വസ്തുക്കള്‍ എന്നിവക്കെതിരെയുള്ള കൂട്ടായ്മയായ 'സ്ത്രീസുരക്ഷ - ഭാരതം മദ്യത്തിനെതിരേ' എന്ന സംഘടനയുടെ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
'നിര്‍ഭയ'യ്ക്കു 1000 കോടി രൂപ നീക്കിവെച്ചിട്ട് വേണ്ടവിധം ചെലവഴിച്ചിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി. വ്യക്തതയും ഗുണകരവുമായ പദ്ധതികള്‍ നടപപ്പിലാക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങല്‍ക്കും പീഡനങ്ങള്‍ക്കും മുഖ്യ കാരണം ലഹരി വസ്തുക്കളും മദ്യവുമാണെന്ന കാര്യം വിസ്മരിക്കരുത്. മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നതിനും സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനും തീരുമാനിച്ചു. ജന നന്മ കാംക്ഷിക്കുന്ന സര്‍ക്കാരാണെങ്കില്‍ മദ്യക്കച്ചവടം നിര്‍ത്തുന്നതിനും, അതില്‍ നിന്നുള്ള ലാഭം വേണ്ടെന്ന് വെയ്ക്കുന്നതിനും തയ്യാറാവണം.
വികസനത്തിന് വേറെ പണം കണ്ടെത്തണം. മദ്യനയത്തില്‍ നുള്ളിക്കൊടുത്ത് താരാട്ടുപാടുന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കണം. ജനങ്ങളുടെ എതിര്‍പ്പ് വകവെയ്ക്കാതെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലി സിനെ സര്‍ക്കാര്‍ മദ്യ ശാലകളില്‍ മദ്യം വില്‍ക്കുന്നതിന് കാവല്‍ ഏര്‍പ്പെടുത്തിയ നടപടിയില്‍ യോഗം ശക്തമായി പ്രതഷേധം രേഖപ്പെടുത്തി.
ജന. കണ്‍വീനര്‍ എ.കെ. സുല്‍ത്താല്‍ അധ്യക്ഷനായി. വിക്‌ടോറിയ വിന്‍സന്റ്, ആര്‍. ബിന്ദു, റയ്മണ്ട് ആന്റണി, വിളയോടി വേണുഗോപാല്‍, എം. സുലൈമാന്‍, എം. അബൂബക്കര്‍, കെ. കൃഷ്ണാര്‍ജ്ജുനന്‍, എം. അഖിലേഷ്‌കുമാര്‍, കുമാരന്‍ ചിറക്കോട്, സനോജ് കൊടുവായൂര്‍, ടി.എം. ഹുസൈന്‍ താഴത്തട്ട് പട്ടാമ്പി, എം. വിനോദ്കുമാര്‍ തൃത്താല പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."