HOME
DETAILS
MAL
കോട്ടയത്തേത് കൊവിഡ് മരണമല്ല
backup
March 13 2020 | 20:03 PM
കോട്ടയം: ചെങ്ങളത്ത് കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചെന്ന നിലയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് ആരോഗ്യ വകുപ്പ്. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും.
കഴിഞ്ഞ ദിവസം രാത്രിയില്‍ ചെങ്ങളം സ്വദേശിയായ ശശീന്ദ്രന് മരിച്ചതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. കൊവിഡ് ബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ യുവാവിന്റെ പിതാവായിരുന്നു ശശീന്ദ്രന്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഇരുവരും നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇരുവരിലും രോഗലക്ഷണങ്ങള്‍ കണ്ടിരുന്നില്ല. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം പക്ഷാഘാതമാണെന്ന് വ്യക്തമായതായും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."