HOME
DETAILS

കൊവിഡ് സ്ഥിരീകരിച്ച സ്ത്രീയുടെ കൂടെ  യാത്ര ചെയ്തത് നൂറോളം പേര്‍

  
backup
March 17 2020 | 05:03 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d
 
 
 
 
മഞ്ചേരി: മലപ്പുറം ജില്ലയില്‍ കൊവിഡ് - 19 സ്ഥിരീകരിച്ച സ്ത്രീയുടെ കൂടെ യാത്ര ചെയ്തത് നൂറോളം പേരെന്ന് വിവരം. 55 കാരി ഈ മാസം 12ന് രാവിലെ ഏഴിനാണ് ഉംറ കഴിഞ്ഞ് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. 78 പേര്‍ ഒരുമിച്ചാണ് വിമാനത്താവളത്തില്‍ എത്തിയത്. 
ഇവിടെ നിന്ന് 43 പേര്‍ ട്രാവല്‍സ് ഗ്രൂപ്പിന്റെ ബസ് മാര്‍ഗം കൊണ്ടോട്ടി ഹജ്ജ് ഹൗസിലെത്തി. രോഗം സ്ഥിരീകരിക്കപ്പെട്ട സ്ത്രീയും മറ്റു നാലു പേരും വൈകിട്ട് മൂന്നോടെ കൊളത്തൂര്‍ ജംങ്ഷനില്‍ ബസ് ഇറങ്ങി. അരീക്കോട്, കാവനൂര്‍, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ് പഞ്ചായത്തുകളില്‍ നിന്നുള്ള ആളുകള്‍ ഉള്‍പ്പടെയുള്ള 43 പേരാണ് നെടുമ്പാശ്ശേരി മുതല്‍ ഹജ്ജ് ഹൗസ് വരെ ബസില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. രോഗം സ്ഥിരികരിക്കപ്പെട്ട സ്ത്രീയും ഭര്‍ത്താവും മരുമകളും ഒരു വാഹനത്തിലാണ് വീട്ടിലേക്ക് മടങ്ങിയത്. ഇവരെ വീട്ടിലേക്ക് കൊണ്ടുപോവാന്‍ എത്തിയ മക്കള്‍ ഉള്‍പ്പടെ മൂന്ന് പേരും ഈ സമയം രണ്ട് വാഹനങ്ങളിലായി ഉണ്ടായിരുന്നു. 
12ന് വൈകിട്ട് നാലിനാണ് ഇവര്‍ വീട്ടിലെത്തിയത്. ഈ സമയം പരിസര വീടുകളിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ഇവരെ കാണാനായി വീട്ടില്‍ എത്തിയിരുന്നു. വീട്ടിലെത്തിയപ്പോഴും രാത്രിയും പനിയും ചുമയും അനുഭവപ്പെട്ടു. 13ന് രാവിലെ ഒന്‍പതിന് അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. എന്നാല്‍ വിദേശയാത്ര കഴിഞ്ഞ് എത്തിയ വിവരം ഇവര്‍ ഡോക്ടറില്‍നിന്നു മറച്ചുവച്ചു. ഇതോടെ പനിക്കും ചുമക്കും മരുന്ന് നല്‍കി ഡോക്ടര്‍ രോഗിയെ വീട്ടിലേക്ക് അയച്ചു. ചികില്‍സ തേടി വീട്ടില്‍ തിരിച്ചെത്തിയ ഉടനെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരോട് വീണ്ടും ആശുപത്രിയില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങിയ വിവരം അറിയിച്ചെച്ചെങ്കിലും വിദേശയാത്ര നടത്തിയതിനാല്‍ ആശുപത്രിയില്‍ തിരികെയെത്തണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞതോടെ വീണ്ടും അരീക്കോട് താലൂക്ക് ആശുപത്രിയില്‍ തന്നെ ചികിത്സ തേടുകയായിരുന്നു. 
ഇവിടെ നിന്നാണ് 13ന് ഉച്ചയോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളജ് ആശുപത്രി ഐസുലേഷന്‍ വാഡില്‍ നിരീക്ഷണത്തിലുള്ള രണ്ടു പേര്‍ക്കാണ് ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചത്. കൊളത്തൂര്‍ ജംങ്ഷനില്‍നിന്ന് രോഗം സ്ഥിരീകരിച്ച സ്ത്രീ ഉള്‍പ്പടെയുള്ളവരെ വീട്ടിലേക്ക് കൊണ്ടുപോയവരും വീടുകളില്‍ നിരീക്ഷണത്തിലാണ്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago