HOME
DETAILS
MAL
പത്തനംതിട്ടയില്‍ വനിതാ ഡോക്ടര്‍ക്ക് കൊവിഡ് ലക്ഷണം
backup
March 18 2020 | 05:03 AM
പത്തനംതിട്ട: കൊവിഡ് 19 ലക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ വനിതാ ഡോക്ടര്‍ നിരീക്ഷണത്തില്‍. ഡോക്ടറുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
അതേ സമയം കൊവിഡ് രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയുടെ പരിശോധന ഫലം നെഗറ്റിവ് ആണ്. തിരുവനന്തപുരം ശ്രീചിത്രയില്‍ നിലവില്‍ ആര്‍ക്കും രോഗലക്ഷണമില്ല.രോഗം സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ യാത്രാവഴിയും ഇന്നലെ രാത്രി പുറത്തുവിട്ടിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."