HOME
DETAILS
MAL
ഇവരും ഐ.എ.എസ് ഡോക്ടര്‍മാര്‍, എന്നിട്ടും മറവിരോഗമുള്ള സസ്‌പെന്‍ഷന്‍കാരന് ചുമതല: വിമര്‍ശനവുമായി വി.ടി ബല്‍റാം
backup
March 23 2020 | 05:03 AM
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ മുഖ്യപ്രതിയും ഐ.എ.എസുകാരനുമായ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. കേരളത്തിലെ ഡോക്ടര്‍മാരായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പട്ടിക അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഇത്രയും പേരുണ്ടായിട്ടും മറവിരോഗമുള്ള, സംശയാസ്പദമായ സാഹചര്യത്തില്‍ സ്വയം ഒരു ബ്ലഡ് ടെസ്റ്റിന് വിധേയനാകാന്‍ പോലും തയ്യാറാകാത്ത ഒരു സസ്‌പെന്‍ഷന്‍കാരനെത്തന്നെ വേണോ സര്‍ക്കാരിന് കൊറോണ പ്രതിരോധത്തിന്റെ ചുമതല ഏല്‍പ്പിക്കാനെന്ന് അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഡോ. ആശാ തോമസ്
ഡോ. വി. വേണു
ഡോ. എ. ജയതിലക്
ഡോ. കെ. ഇളങ്കോവൻ
ഡോ. ഉഷ ടൈറ്റസ്
ഡോ. ശർമ്മിള മേരി ജോസഫ്
ഡോ. രത്തൻ കേൽക്കർ
ഡോ. എം ബീന
ഡോ. വാസുകി
ഡോ. കാർത്തികേയൻ
ഡോ. അദീല അബ്ദുള്ള
ഡോ. ചിത്ര എസ്
ഡോ. ദിവ്യ എസ് അയ്യർ
ഡോ. രേണു രാജ്
ഡോ. നവ്ജ്യോത് ഖോസ
കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥരിൽ മെഡിക്കൽ ബിരുദമുള്ളവരാണിവരെല്ലാം. ഇനിയുമുണ്ട് പല പേരുകളും. പലരും പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള മുതിർന്ന ഉദ്യോഗസ്ഥർ കൂടിയാണ്.
എന്നിട്ടും മറവിരോഗമുള്ള, സംശയാസ്പദ സാഹചര്യത്തിൽ സ്വയം ഒരു ബ്ലഡ് ടെസ്റ്റിന് വിധേയനാവാൻ പോലും തയ്യാറാകാത്ത ഒരു സസ്പെൻഷൻകാരനെത്തന്നെ വേണം ഈ സർക്കാരിന് കൊറോണ പ്രതിരോധത്തിൻ്റെ നിർണ്ണായകച്ചുമതല ഏൽപ്പിക്കാൻ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."