ജിദ്ദ എംബസി സ്‌കൂൾ ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാരുടെ ശല്യം
റിയാദ്: കൊറോണ ജാഗ്രതയുടെ ഭാഗമായി സഊദിയിൽ സ്‌കൂളുകൾ അടച്ചിട്ട സാഹചര്യത്തിൽ ഇന്‍റർ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിൽ 10 മുതല്‍ 12 വരെ ക്ലാസിലുള്ള വിദ്യാർഥികള്‍ക്ക് ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാരുടെ ശല്യം. വിവിധ ആപ്ലിക്കേഷനുകളിലൂടെ ഏതാനും ദിവസങ്ങളിലായി ക്ലാസുകള്‍ തുടരുന്നതിനിടെയാണ് വ്യാജ ഐ.ഡികളില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കയറി ശല്യം ചെയ്ത സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് ഇത്തരം വിദ്യാർഥികളെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ടി.സി നല്‍കി പുറത്താക്കുമെന്നും പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്‍ മുന്നറിയിപ്പ് നല്‍കി. വെർച്വല്‍ ക്ലാസുകളിലും അച്ചടക്കം പുലർത്തണമെന്നും ക്ലാസ് ടീച്ചർമാരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓരോ വിഷയത്തിനും ക്ലാസ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും ടൈം ടേബിള്‍ തയാറാക്കിയുമാണ് ക്ലാസുകള്‍ തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."