മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്കിന് ഐ.എസ്.ഒ 9001-2015 അംഗീകാരം
മൂവാറ്റുപുഴ: ഐ.എസ്.ഒ 9001 -2015 അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ വെറ്ററിനറി പോളിക്ലിനിക്കായി മൂവാറ്റുപുഴ വെറ്ററിനറി പോളി ക്ലിനിക്ക്. മൂവാറ്റുപുഴ നഗരസഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഏക വെറ്ററിനറി പോളിക്ലിനിക്കാണ് മൂവാറ്റുപുഴയിലേത്. 1948 ല്‍ വെറ്ററിനറി ഹോസ്പിറ്റല്‍ ആയി പ്രവര്‍ത്തനമാരംഭിച്ച ആശുപത്രി 1980ല്‍ വെറ്ററിനറി പോളി ക്ലിനിക്ക് ആയി അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു.
സേവന ഗുണമേന്മയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഐ.എസ്.ഒ അംഗീകാരം നേടണം എന്ന നയത്തിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് വെറ്ററിനറി പോളിക്ലിനിക്കുകളില്‍ നടത്തി വന്നിരുന്നത്. മൂവാറ്റുപുഴ ആശുപത്രിയിലെ മൃഗ പരിപാലന, സംരക്ഷണ പ്രവര്‍ത്തനങ്ങളുടെയും സര്‍ക്കാര്‍ സേവനങ്ങളുടെയും ഓഫിസ് സംവിധാനത്തിന്റെയും പ്രവര്‍ത്തനം കാര്യക്ഷമവും മെച്ചപ്പെട്ടതുമാണന്ന് ഇത് സംബന്ധിച്ച് പരിശോധന നടത്തിയ സംഘം വിലയിരുത്തി.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും മൂവാറ്റുപുഴ നഗരസഭയുടെയും മൃഗ സംരക്ഷണ മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങളും വളരെ കാര്യക്ഷമവും സമയബന്ധിതവും ആയി കര്‍ഷകരില്‍ എത്തിക്കുന്നതില്‍ ഇവിടുത്തെ ജീവനക്കാര്‍ സദാ പ്രതിബദ്ധമാണ്. നിലവില്‍ ഈ സ്ഥാപനത്തില്‍ ഒരു സീനിയര്‍ വെറ്ററിനറി സര്‍ജന്‍, വെറ്ററിനറി സര്‍ജന്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, ക്ലര്‍ക്ക്, ലാബ് ടെക്‌നീഷ്യന്‍, രണ്ട് അറ്റണ്ടര്‍, ഒരു പാര്‍ട് ടൈം സ്വീപ്പര്‍ എന്നിവര്‍ ജോലി ചെയ്യുന്നു. മൂവാറ്റുപുഴ താലൂക്കിന് കീഴിലുള്ള 17ഓളം മൃഗാശുപത്രികളുടെ സര്‍ക്കാര്‍ പദ്ധതികള്‍ ഏകോപിപ്പിക്കുന്ന കോര്‍ഡിനേഷന്‍ ഓഫിസാണിത്.
ബ്ലോക്കിന് കീഴില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി നൈറ്റ് സര്‍വ്വീസും ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു. പശുക്കള്‍ക്ക് കൃത്രിമ ബീജ ദാനത്തിന് പുറമെ കിഴക്കന്‍ മേഖലയിലെ ആടുകള്‍ക്കും ബീജം നല്‍കുന്നതിനുള്ള സൗകര്യവും ഇവിടെ യുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെയും മൂവാറ്റുപുഴ നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിലുള്ള തെരുവ്‌നായ വന്ധീകരണ പദ്ധതിയായ എ.ബി.സി പദ്ധതിയും ഇവിടെ നടന്ന് വരുന്നു.
നിലവില്‍ സംസ്ഥാനത്ത് മൂന്ന് മൃഗാശുപത്രികള്‍ക്കാണ് ഐ.എസ്.ഒ 9001-2008 അംഗീകരം ലഭിച്ചിരിക്കുന്നത്. കാസര്‍കോട് ഒന്ന്, തിരുവനന്തപുരത്ത് ഒന്ന്, എറണാകുളം ജില്ലയിലെ ഊരമന മൃഗാശുപത്രി എന്നിവയാണത്. മൂവാറ്റുപുഴ വെറ്റിനറി പോലിക്ലിനിക്കിന് ഐഎസ്ഒ 9001-2015 അംഗീകാരം ലഭിച്ചതോടെ സംസ്ഥാനത്തെ ആദ്യ വെറ്റിനറി പോളിക്ലിനിക്കായി മൂവാറ്റുപുഴമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."