സഊദി ഇറാന് പ്രശ്ന പരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ തയ്യാറെന്ന് ചൈന
റിയാദ്: പുകഞ്ഞു കൊണ്ടിരിക്കുന്ന സഊദി -ഇറാന് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് ചൈന. ചൈനീസ് വിദേശ കാരി മന്ത്രി വാങ്ങ് യി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളുമായും ചൈനക്ക് നല്ല ബന്ധമാണുള്ളതെന്നും ആവശ്യമെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ മധ്യസ്ഥതക്ക് തയ്യാറാണെന്നും വാങ്ങ്യി പറഞ്ഞു.
അടുത്തിടെ നടക്കുന്ന സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ ചൈനീസ് സന്ദര്‍ശനത്തിനിടെ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ചൈനീസ് എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സ്ഥിതി വിശേഷം വീണ്ടും സങ്കീര്‍ണ്ണമായി വരികയാണെന്നും സമാധാന പ്രശ്ന പരിഹാരത്തിനായി ചൈന എന്നും മുന്നിലുണ്ടാകുമെന്നും വാങ്ങ് കൂട്ടിച്ചേര്‍ത്തു.
തീവ്രവാദത്തിനെതിരെ പൊരുതുക, മേഖലയിലെ പ്രശ്നത്തിന് രാഷ്ട്രീയ നേട്ടം കൈവരിക്കുക, മിഡില്‍ ഈസ്റ്റ് സമാധാന മാര്‍ഗ്ഗത്തിനായി യുഎന്നിനെ മുന്നില്‍ നിര്‍ത്തുക എന്നീ മൂന്നു കാര്യങ്ങളാണ് മേഖലയിലെ പ്രശ്ന പരിഹാരത്തിനായി ആവശ്യമുള്ളത്.
ഫലസ്തീന് ഇസ്രാഈല്‍ പ്രശ്ന പരിഹാരത്തെ കുറിച്ച് ''സമാധാനം ചിലപ്പോള്‍ വൈകിയേക്കാം, പക്ഷെ നീതി നിഷേധം അംഗീകരിക്കാനാവില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."