ഭൂരിഭാഗം ജേതാക്കളും വിട്ടുനിന്നു, യേശുദാസും ജയരാജും പങ്കെടുത്തു: ശോഭ കെട്ട് ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങ്
ന്യൂഡല്‍ഹി: കുറച്ചുപേര്‍ക്കു മാത്രമേ രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കൂവെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 68 ജേതാക്കള്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. കേരളത്തില്‍ നിന്ന് മികച്ച ഗായകനുള്ള പുരസ്‌കാരം നേടിയ കെ.ജെ യേശുദാസും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ജയരാജും മാത്രമാണ് പങ്കെടുത്തത്.
മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ ഫഹദ് ഫാസില്‍, പ്രത്യേക ജൂറി പരാമര്‍ശം നേടിയ പാര്‍വ്വതി തുടങ്ങിയവര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. ഇതോടെ പങ്കെടുക്കാത്തവരുടെ പേരെഴുതിയ കസേരകള്‍ എടുത്തുമാറ്റിയാണ് ചടങ്ങ് ആരംഭിച്ചത്.
11 പേര്‍ക്കു മാത്രമേ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം സമ്മാനിക്കൂവെന്ന പ്രഖ്യാപനമുണ്ടായതോടെയാണ് ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ബഹിഷ്‌കരിച്ചവര്‍ ചേര്‍ന്ന് ഒപ്പിട്ട കത്തും കേന്ദ്ര സര്‍ക്കാരിന് കൈമാറും. ഈ കത്തില്‍ യേശുദാസും ജയരാജും ഒപ്പുവച്ചിട്ടുണ്ട്.
ജയരാജ് പുരസ്കാരം സ്വീകരിക്കുന്നു
#PresidentKovind confers the Best Direction Award to Jayaraj, a 6 time recipient of the National Film Award, for the Malayalam movie Bhayanakam.#NationalFilmAwards pic.twitter.com/txOfAj1qaP
— PIB India (@PIB_India) May 3, 2018
രാംനാഥ് കോവിന്ദ്, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് എന്നിവരാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."