HOME
DETAILS

രാഹുലിന് അപ്രതീക്ഷിത തിരിച്ചടി

  
backup
March 11 2017 | 19:03 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4-%e0%b4%a4%e0%b4%bf%e0%b4%b0

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുഫലങ്ങള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് അപ്രതീക്ഷിത തിരിച്ചടിയായി. യു.പിയില്‍ വിജയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കടന്നുവരാനായിരുന്നു രാഹുലിന്റെ നീക്കം. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി അനാരോഗ്യംമൂലം ഏറെക്കുറേ വിശ്രമത്തിലായതിനാല്‍ യു.പിയില്‍ രാഹുലാണ് കോണ്‍ഗ്രസിനെ നയിച്ചത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ഉജ്വല വിജയം നേടിയെങ്കിലും അത് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ വ്യക്തിപ്രഭാവം കൊണ്ടായതിനാല്‍ ആ വിജയത്തിന്റെ ക്രഡിറ്റ് രാഹുലിന് അവകാശപ്പെടാനുമാവില്ല.
എസ്.പിയുമായി സഖ്യമുണ്ടാക്കിയിട്ടും നിലവിലുള്ള 28 സീറ്റ് പോലും നിലനിര്‍ത്താനാകാതെ ഒറ്റയക്ക സംഖ്യയിലേക്ക് പാര്‍ട്ടി കൂപ്പുകുത്തിവീണതിന്റെ ഉത്തരാവാദിത്വത്തില്‍നിന്ന് രാഹുലിന് ഒഴിഞ്ഞ് മാറാനാവില്ല. രാഹുലിന് പകരം പ്രിയങ്ക നേതൃസ്ഥാനത്തെത്തണമെന്നു മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ഈ ആവശ്യം ശക്തിപ്പെടും.
രാഹുലിന് പക്വതയില്ലെന്ന് അവസാനഘട്ട വോട്ടെടുപ്പ് സമയത്ത് യു.പിയില്‍ നേരത്തെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായിരുന്ന ഷീലാ ദീക്ഷിത് പരസ്യമായി പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കെതിരേ കോണ്‍ഗ്രസ് രാഹുലിനെയാണ് ഉയര്‍ത്തിക്കാണിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ കരുത്തനായ മോദിക്കെതിരേ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ആരെ ഉയര്‍ത്തിക്കാട്ടുമെന്നതും കോണ്‍ഗ്രസിനെ കുഴക്കും.
കോണ്‍ഗ്രസിനു പുറമെ രാജ്യത്തെ മതേതരചേരിയും നേരിടുന്ന ചോദ്യമാണിത്. തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ അഞ്ചുസംസ്ഥാനങ്ങളിലും രാജ്യത്തെ പ്രബലമതേതരചേരിയായ ഇടതുപക്ഷം സാന്നിധ്യമേയല്ല. ബിഹാറില്‍ ബി.ജെ.പിക്കെതിരേ ലാലുവും നിതീഷും ഒന്നിച്ചുപോരാടി ജയിച്ചെങ്കിലും നിതീഷ് അടുത്തിടെയായി ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചുവരികയാണ്. പിന്നെയുള്ളത് എ.എ.പിയാണ്. ഗോവയിലും പഞ്ചാബിലും എ.എ.പി കരുത്തുകാട്ടിയിരുന്നുവെങ്കില്‍ മോദിക്കെതിരായ എതിരാളിയായി അരവിന്ദ് കെജ്‌രിവാള്‍ വിശേഷിപ്പിക്കപ്പെടുമായിരുന്നു. എന്നാല്‍ പഞ്ചാബില്‍ 15 സീറ്റ് നേടിയെങ്കിലും ഗോവയില്‍ എ.എ.പി അക്കൗണ്ട് തുറക്കാതെ വന്നതോടെ ആ സാഹചര്യവും മങ്ങി. ഇക്കാരണത്താല്‍ ദേശീയരാഷ്ട്രീയത്തില്‍ ശക്തനായ എതിരാളിയില്ലാതെ മോദിക്കു വാഴാനും അവസരമുണ്ടായിക്കഴിഞ്ഞു.ഇനി ഡിസംബറിലാണ് നിയമസഭാതെരഞ്ഞെടുപ്പ് വരാനുള്ളത്. ഇതാവട്ടെ കോണ്‍ഗ്രസടക്കമുള്ള മതേതരചേരിക്ക് ഒട്ടും പ്രതീക്ഷയ്ക്കു വകനല്‍കുന്ന സംസ്ഥാനങ്ങളുമല്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago