ജീവിതം വഴിമുട്ടി ചീകുഴിയിലെ ആദിവാസികള്‍
പാലക്കാട്: പാലക്കാട്ടുശേരി രാജവംശംത്തിന്റെ ആസ്ഥാനമായ അകത്തേതറ ഗ്രാമപഞ്ചായത്തില്‍ പുഴുക്കളെ പോലെ ജീവിക്കുന്ന ചികുഴി ആദിവാസി കോളനിയിലെ ഒരു പറ്റം ആദിവാസി കുടുംബങ്ങള്‍. കുടിക്കാന്‍ വെളളമില്ല. ഒരു നേരത്തെ ഭക്ഷണം പോലും ഇല്ല. കുട്ടികള്‍ക്ക് വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ല. അഞ്ചു കുടുംബങ്ങളിലായി 30ഓളം പേരാണ് ഇവിടെ താമസിച്ചുവരുന്നത്. കാടിനകത്തെ കോളനിയില്‍ ആന ഉള്‍പ്പെടെയുളള വന്യമൃഗങ്ങളുടെ ശല്യവും ഉളളതിനാല്‍ സന്ധ്യ കഴിഞ്ഞാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. തെരുവുവിളക്കില്ലാത്തതും പ്രശ്‌നമാണ്. വേനല്‍ക്കാലമായതിനാല്‍ അരുവികളിലെ വെളളം വററിയതാണ് കുടിവെളളക്ഷാമം രൂക്ഷമാവാന്‍ കാരണം.
സ്‌കൂളില്‍ പടിക്കുന്ന 12 കുട്ടികള്‍ ഉണ്ടിവിടെ. ഇവരുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പഠിക്കാന്‍ പോവാന്‍ നല്ല വസ്ത്രങ്ങളില്ല. നാല് കി.മീ നടന്നു വേണം സ്‌കൂളിലെത്താന്‍. രണ്ടു കി.മീ കാടിനുളളിലൂടെ നടന്നു വേണം റോഡിലെത്താന്‍. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്ന് അവര്‍ വെളളം പമ്പ് ചെയ്‌തെടുത്താണ് ഉപയോഗിക്കുന്നത്. ഇതിനായി മാസം തോറും 500 രൂപ വൈദ്യുതി ചാര്‍ജിനത്തില്‍ നല്‍കുന്നുണ്ട്. എന്നാല്‍ വീടുകള്‍ തകര്‍ന്നിരിക്കുന്നതിനാല്‍ സമാധാനമായി ഉറങ്ങാന്‍ പോലും കഴിയുന്നില്ല. കൂലിപ്പണിയെടുത്താണ് ജീവിതം. സ്ഥിരം പണി ഇല്ലാത്ത കുടുംബങ്ങളാണ് ചികുഴി കോളനിയില്‍ ജീവിക്കുന്നവരിലേറെയും. ഇ-പോസ് മെഷീന്‍ നിലവില്‍ വന്നതോടെ ഈ കുടുംബങ്ങള്‍ക്ക് ഒരു മാസമായി റേഷന്‍ മുടങ്ങിരിക്കുകയാണ്. 30കിലോ റേഷനരി കിട്ടുമെന്നു പറയുന്നു. കാശില്ലാത്തതിനാല്‍ അത് വാങ്ങാനും കഴിയാറില്ല. ഇവരുടെ പേരില്‍ സ്വന്തമായി ആധാര്‍ കാര്‍ഡുകള്‍ ഇല്ലാത്തത് മൂലം അവരുടെ വിരലടയാളം പതിയുന്നില്ല. ഇതിനാല്‍ റേഷന്‍ മുടങ്ങിരിക്കുകയാണ്.
ചികുഴി കോളനിയിലെ ആദിവാസികുടുംബങ്ങള്‍ ഇപ്പോള്‍ പട്ടിണിയുടെ പിടിയിലാണ്. സര്‍ക്കാരും ഗ്രാമപഞ്ചയത്ത് അധികൃതരും ഇവരുടെ ദയനിയാവസ്ഥ തിരിച്ചറിയുന്നില്ല. പാലക്കാട്ടുശേരി രാജവംശംത്തിന്റെ ആസ്ഥാനമായ അകത്തേതറ ഗ്രാമപഞ്ചായത്തിലാണ് ഈ ആദിവാസി കുടുംബങ്ങള്‍ ഇപ്പോഴും ജിവിക്കുന്നത്. ഇങ്ങനെ ഒരു ആദിവാസിഗ്രാമം ഉണ്ടെന്ന് പോലും ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് അറിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."