പ്രോജക്ട് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍ രാപ്പകല്‍ സമരം
തൊടുപുഴ: പ്രോജക്ട് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 16, 17 തീയതികളില്‍ തൊടുപുഴ മുനിസിപ്പല്‍ മൈതാനയില്‍ രാപ്പകല്‍ സമരം സംഘടിപ്പിക്കും. 16ന് രാവിലെ 10ന് സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന് ഉദ്ഘാടനം ചെയ്യും.
നിര്‍മാണ വസ്തുക്കളായ പാറ, മണല്‍ എന്നിവയ്ക്കുള്ള നിരോധനം മൂലവും സിമന്റ്, കമ്പി എന്നിവയുടെ വിലവര്‍ധനവും ഈ രംഗത്ത് സ്തംഭനാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. കേന്ദ്രം റേഷന്‍ വിഹിതം വെട്ടിക്കുറച്ചതുമൂലം അരിക്കും മറ്റ് നിത്യോപയോഗസാധനങ്ങള്‍ക്കും വില വര്‍ധിക്കുകയാണ്.
പലതരത്തിലും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യൂണിയന് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തൊടുപുഴയില്‍ നടത്തുന്ന രാപ്പകല്‍ സമരത്തില്‍ നിര്‍മാണ രംഗത്ത് പണിയെടുക്കുന്ന മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കണമെന്ന് യൂണിയന് ജില്ലാ സെക്രട്ടറി ജി വിജയാനന്ദ് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."