വിമാനത്താവളത്തിനു ഭൂമി നല്‍കിയവര്‍ക്കു സ്ഥിരം ജോലിയില്ല
കണ്ണൂര്‍: മട്ടന്നൂരില്‍ വിമാനത്താവളത്തിനു ഭൂമി വിട്ടുനല്‍കിയവര്‍ക്കു സ്ഥിരം ജോലി നല്‍കാതെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കുന്നതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ഥികള്‍ കലക്ടറേറ്റിലേക്കു മാര്‍ച്ച് നടത്തി. ഇന്നലെ ഉച്ചയോടെയാണു മട്ടന്നൂര്‍ മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ വിമാനത്താവള കമ്പനിയായ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ(കിയാല്‍) വഞ്ചനയ്‌ക്കെതിരേ മാര്‍ച്ച് നടത്തിയത്.
കിയാല്‍ അധികൃതരുടെ അറിയിപ്പ് അനുസരിച്ച് രാവിലെ പയ്യാമ്പലത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ഇന്റര്‍വ്യൂവിന് എത്തിയ ഉദ്യോഗാര്‍ഥികളാണു കരാര്‍ ജോലിയാണെന്നറിഞ്ഞ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വിമാനത്താവളത്തിലെ മികച്ച ജോലികളില്‍ കിയാല്‍ അധികൃതര്‍ സ്വന്തക്കാരെയും മറ്റും തിരുകിക്കയറ്റിയതായാണു ഭൂമി വിട്ടുനല്‍കിയവരുടെ ആരോപണം.
ഇന്റര്‍വ്യൂവിന് എത്തിയ എയര്‍ഇന്ത്യ സാറ്റ് എന്ന പൊതുമേഖലാ പങ്കാളിത്തത്തോടെയുള്ള സ്ഥാപനത്തിന്റെ മേലധികാരികള്‍ ഉദ്യോഗാര്‍ഥികളോടു ബിരുദം ആവശ്യമാണെന്ന് അറിയിച്ചതോടെയാണു പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ഇതോടെ കിയാല്‍ അധികൃതര്‍ ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂവില്‍ നിന്നു വിട്ടുനിന്നു.
വിവരമറിഞ്ഞ് കിയാലിലെ ഒരു ഉദ്യോഗസ്ഥന്‍ സംഭവസ്ഥലത്തെി വിശദീകരണം നല്‍കാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗാര്‍ഥികള്‍ തൃപ്തരായില്ല. ഇതോടെ ഇന്റര്‍വ്യൂ ബഹിഷ്‌കരിച്ച ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധ പ്രകടനവുമായി നഗരംചുറ്റി കലക്ടറേറ്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
യുവജന സംഘടനാ നേതാക്കളായ റിജില്‍ മാക്കുറ്റി, വി. സജീവന്‍, സുധീപ് ജയിംസ്, ആക്ഷന്‍കമ്മിറ്റി ഭാരവാഹികളായ പ്രകാശ് ബാബു, വൈശാഖ് സംസാരിച്ചു.സമരത്തിന്റെ തുടര്‍ച്ചയെന്നോണം ഇന്നു മട്ടന്നൂരിലെ കിയാല്‍ ഓഫിസ് ഉപരോധിക്കുമെന്നു ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.
മട്ടന്നൂര്‍ മേഖലയിലെ 180ഓളം കുടുംബങ്ങളാണു വിമാനത്താവള പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയത്. സ്ഥലം വിട്ടുനല്‍കിയപ്പോള്‍ കിയാല്‍ നല്‍കിയ ഉറപ്പ്പ്രകാരം സ്ഥിരംജോലി നല്‍കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. 180 കുടുംബങ്ങളില്‍ നിന്നുള്ള 131 പേരാണ് ഇന്നലെ ഇന്റര്‍വ്യൂവിന് എത്തിയത്. ഭൂമിവിട്ടുനല്‍കിയ കുടുംബത്തിലെ പലര്‍ക്കും ഇന്റര്‍വ്യൂ അറിയിപ്പ് നല്‍കിയിട്ടില്ലെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."