റിമാന്‍ഡ് പ്രതി മനുവിന്റെ മരണം: അന്വേഷണം നടത്തി ദുരൂഹത അവസാനിപ്പിക്കണം: ബിന്ദുകൃഷ്ണ
കൊട്ടാരക്കര: അനധികൃത മദ്യവില്പന നടത്തിയ കേസില്‍ കൊട്ടാരക്കര എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത പ്രതി കൊട്ടാരക്കര വല്ലം മനു ഭവനില്‍ മനു (30) വിന്റെ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
ഇന്നലെ മനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മനുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണം. സെന്‍ട്രല്‍ ജയിലില്‍ നിന്നും മനുവിനെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച വിവരം വീട്ടുകാരെ അറിയിക്കാതിരുന്നതില് ദുരൂഹതയുണ്ട്.
ചികിത്സയില്‍ തുടരവെ പിന്നീട് വിവരമറിഞ്ഞ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ മനുവിന്റെ ഭാര്യയെ മനുവിനെ കാണാന്‍ അനുവദിക്കാത്തതിലെ ദുരൂഹതയും അന്വേഷിക്കേണ്ടതുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലുടന്‍ സത്യസന്ധമായ അന്വേഷണം നടത്തി മുഴുവന്‍ ദുരൂഹതയും നീക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് എന്‍. അഴകേശന്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ബ്രിജേഷ് എബ്രഹാം, പി. ഹരികുമാര്‍, ആര്. രശ്മി, ബേബി പടിഞ്ഞാറ്റിന്‍കര, ഒ. രാജന്, ഷിജു പടിഞ്ഞാറ്റിന്‍കര ഒപ്പമുണ്ടായിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."