എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി: അഞ്ച് മന്ത്രിമാര്‍ക്ക് സ്പീക്കറുടെ അഭിനന്ദനം
തിരുവനന്തപുരം: ഇന്നലെ സമാപിച്ച നിയമസഭാ സമ്മേളനത്തില്‍ തങ്ങളുടെ വകുപ്പുകളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും യഥാസമയം മറുപടി നല്‍കിയതിന് മന്ത്രിമാരായ എം.എം. മണി, മാത്യു.ടി.തോമസ്, വി.എസ്. സുനില്‍കുമാര്‍, ജെ. മേഴ്സിക്കുട്ടി അമ്മ, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അഭിനന്ദിച്ചു. നാനൂറിലേറെ നോട്ടീസുകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ച 12 എം.എല്‍.എമാരെയും സപീക്കര്‍ അഭിനന്ദിച്ചു. മന്ത്രിമാര്‍ മാതൃകാപരമായ സമീപനമാണ് കൈക്കൊïതെന്നും ഇവരുടെ മാതൃക എല്ലാ മന്ത്രിമാരും സ്വീകരിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ഇനിയും മറുപടി നല്‍കാനുള്ള എല്ലാ ചോദ്യങ്ങള്‍ക്കും പൂര്‍ണമായ മറുപടി, ചട്ടം അനുശാസിക്കുന്ന വിധം യഥാസമയം ലഭ്യമാക്കാന്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങളുടെ നോട്ടീസിന്റെ രജിസ്ട്രേഷന് മുതലുള്ള എല്ലാ ജോലികളും ലജിസ്ലേറ്റീവ് അസംബ്ലി ഇന്റര്പെലേഷന് സിസ്റ്റം വഴി പൂര്‍ണമായും ഓണ്‍ലൈനായാണ് ഇത്തവണ നിര്‍വഹിച്ചത്. എം.എല്‍.എമാരായ തോമസ് ചാïി, കെ.എം. മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, റോഷി അഗസ്റ്റിന്, ഡോ.എന്‍. ജയരാജ്, മോന്‍സ് ജോസഫ്, ഒ. രാജഗോപാല്‍, ഇ.കെ. വിജയന്, വി.ടി. ബല്‍റാം, എ.പി. അനില്‍കുമാര്‍, പി.കെ. ബഷീര്‍ എന്നിവരാണ് നാന്നൂറിലേറെ നോട്ടീസുകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചത്. എല്ലാ അംഗങ്ങളും ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."