ഫിറോസ് മര്‍ച്ചന്റിന് പൗരാവലി സ്വീകരണം നല്‍കി
കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന 5500 ഓളം പേരെ സ്വന്തം ചെലവില്‍ മോചിപ്പിച്ച സ്വര്‍ണ വ്യാപാരി ഫിറോസ് മര്‍ച്ചന്റിന് കോഴിക്കോട് പൗരാവലി സ്വീകരണം നല്‍കി. ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സേവനങ്ങള്‍, മനുഷ്യ സ്‌നേഹം എന്നിവയെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍ക്കിടയില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് മാതൃകയാവുന്നവര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉപഹാരം നല്‍കി. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, അഡ്വ.ടി. സിദ്ധീഖ്, എം.പി അഹമ്മദ്, പി.കെ അഹമ്മദ്, തോട്ടത്തില്‍ റഷീദ്, സിനിമാ താരം ദേവന്‍, ഹനീഫ ഹാജി സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ അഡ്വ.എം.കെ ദിനേശന്‍ സ്വാഗതവും സജീവ് കുമാര്‍ നന്ദിയും പറഞ്ഞു.
ദുബൈ ജയിലില്‍ തടവില്‍ കഴിയുന്ന അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ അറ്റ്‌ലസ് രാമചന്ദ്രനെ സര്‍ക്കാറിന്റെ പിന്തുണയോടെ പുറത്തിറക്കാന്‍ ശ്രമിക്കുമെന്ന് ഫിറോസ് മര്‍ച്ചന്റ് അറിയിച്ചു. തെറ്റ് ചെയ്യുകയും തിരുത്തുകയും ചെയ്യുന്നതാണ് മനുഷ്യരുടെ പൊതുസ്വഭാവമെന്നിരിക്കെ തടവുകാരോട് പുറംതിരിഞ്ഞ് നില്‍ക്കുന്നതെന്തിനെന്ന് സമൂഹം ചിന്തിക്കണം. ഒരു നല്ല വ്യവസായിയാവാന്‍ പഠിപ്പിച്ച അച്ഛനും നല്ല മനുഷ്യനാവാന്‍ പ്രേരിപ്പിച്ച അമ്മയുമാണ് തന്റെ ഏറ്റവും വലിയ ഗുരുക്കന്‍മാരെന്ന് ഫിറോസ് മര്‍ച്ചന്റ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."