ജോലി കഴിഞ്ഞ് വീട്ടിലേക്കുപോയ യുവാവിന് കുത്തേറ്റു
അമ്പലപ്പുഴ: മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ യുവാവിന് കുത്തേറ്റു. പുന്നപ്ര തെക്കു പഞ്ചായത്ത് പത്താം വാര്‍ഡില്‍ കാട്ടുങ്കല്‍ വീട്ടില്‍ രവീന്ദ്രന്റെ മകന്‍ സജീവ് (25) നെയാണ് പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രാത്രി 12 ഓടെ പുന്നപ്ര ബീച്ച് സിറാജുല്‍ഹുദാ റോഡില്‍ വെച്ചായിരുന്നു ആക്രമണം.
മൈക്ക് സെറ്റ് ഓപ്പറേറ്ററായ സജീവന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടയില്‍ ഇയാളുടെ വീടിനു സമീപം വെച്ച് പ്രതികളായ പത്താം വാര്‍ഡില്‍ പണിക്കന്‍വേലി വീട്ടില്‍ ഉണ്ണിയുടെ മകന്‍ വിഷ്ണു (25), പുന്നപ്ര തെക്കു പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പുതുവല്‍ വീട്ടില്‍ സജിത്ത് (22) എന്നിവര്‍ ചേര്‍ന്ന് സജീവനെ തടഞ്ഞു നിര്‍ത്തി കുത്തി പരുക്കേല്‍പ്പിച്ചത്.
രക്തം വാര്‍ന്നൊലിച്ച് റോഡില്‍ കിടന്ന് നിലവിളിച്ച സജീവിനെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതേ സമയം അക്രമികള്‍ ഓടി രക്ഷപെട്ടു. പുന്നപ്ര പ്രിന്‍സിപ്പല്‍ എസ്.ഐ. ആര്‍.വിനു, എസ്.ഐ മോഹനകൃഷ്ണന്‍, എ.എസ്.ഐ സിദ്ധീക്ക്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജേഷ്, മനു എന്നിവരും, ഫോറന്‍സിക് മേധാവി ശീതള്‍, വിരല്‍ അടയാള വിദഗ്ധ മഞ്ജുഷ, സജീര്‍, ചന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘവും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
സംഭവ സ്ഥലത്ത് ആളുമാറി കുത്തേറ്റ ഓന്നം പ്രതി സജിത്ത് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്‌സയിലാണ്. ഇയാക്ക് ആശുപത്രിയില്‍ പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഒളിവില്‍ പോയ പ്രതി വിഷ്ണുവിനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."