HOME
DETAILS

സാമൂഹ്യവിവേചന ഗവേഷണത്തിനുള്ള ഫണ്ട് യു.ജി.സി നിര്‍ത്തിവച്ചു

  
backup
March 18 2017 | 03:03 AM

ugc-cuts-funding-for-social-discrimination-research-centres

ന്യൂഡല്‍ഹി: പിന്നോക്ക വിഭാഗത്തിനുള്ള സര്‍വ്വസ്വാതന്ത്ര്യവും നിഷേധിച്ചുള്ള ഭരണം തുടരുന്നതിനിടെ അതേപ്പറ്റിയുടെ പഠനശാഖകളും നിര്‍ത്തലക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ തുടങ്ങി. ഇന്ത്യയിലെ സാധാരണക്കാര്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മോദി ഇടയ്ക്കിടെ മൊഴിയുമെങ്കിലും പ്രവര്‍ത്തി വേറെ, വാക്കു വേറെ എന്ന രീതിയിലേക്കു മാറിയിരിക്കുകയാണിപ്പോള്‍. സാമൂഹ്യവിവേചനത്തെപ്പറ്റിയുള്ള ഗവേഷണ കേന്ദ്രങ്ങള്‍ക്ക് യു.ജി.സി നല്‍കിയിരുന്ന ഫണ്ടിങ് നിര്‍ത്തിവച്ചാണ് പുതിയ നീക്കം.

11-ാം പഞ്ചവത്സര (2007-2012) പദ്ധതിയില്‍ തുടങ്ങി പിന്നീട് 12-ാം പഞ്ചവത്സര പദ്ധതിയിലും ഇതിനു ഫണ്ട് വകയിരുത്തിയിരുന്നു. 13-ാം പഞ്ചവത്സര പദ്ധതിയിലും ഇത് ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനിടയിലാണ് യു.ജി.സിയുടെ അപ്രതീക്ഷിത നീക്കം. മാര്‍ച്ച് 31 ഓടെ ഇത്തരം ഗവേഷണങ്ങള്‍ക്കുള്ള ഫണ്ട് അവസാനിച്ചതായി യു.ജി.സി വിവിധ യൂണിവേഴ്‌സിറ്റികള്‍ക്ക് നോട്ടീസ് അയച്ചു.

1-60d9d31b65-1

 

മാനവ വിഭവശേഷി വകുപ്പില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഫണ്ട് നിര്‍ത്തലാക്കിയതെന്ന് യു.ജി.സി അണ്ടര്‍ സെക്രട്ടറി സുഷമ രാത്തോര്‍ വ്യക്തമാക്കി. ദലിത്, ബി.ആര്‍ അംബേദ്കര്‍ ഫിലോസഫി, സാമൂഹ്യ ബഹിഷ്‌കണം തുടങ്ങിയ മേഖലകളിലാണ് ഗവേഷണം നടന്നിരുന്നത്. സംഭവത്തില്‍ മന്ത്രാലയം വക്താവ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

8 കിലോമീറ്റർ യാത്രക്ക് 4170 രൂപ! ഡൽഹി വിമാനത്താവളത്തിൽ മലയാളി യുവതിയെ പറ്റിച്ച സംഘം പിടിയിൽ

National
  •  10 days ago
No Image

ഒഡീഷയിൽ അന്ധവിശ്വാസം; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 40 തവണ ഇരുമ്പുവടി ചൂടാക്കി വച്ചു

latest
  •  10 days ago
No Image

വീടിന് മുന്നിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  10 days ago
No Image

കാസർകോട് കാർ ഡിവൈഡറിലിടിച്ച് അപകടം: മൂന്നു പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

Kerala
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-03-03-2025

PSC/UPSC
  •  10 days ago
No Image

ദുബൈയിലെ പ്രധാന പാർക്കിംഗുകളിൽ EV ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു

uae
  •  10 days ago
No Image

വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

പാകിസ്താന്റെ 21 വർഷത്തെ റെക്കോർഡ് തകർത്താണ് ഇന്ത്യയുടെ വരവ്; സെമിഫൈനൽ തീപാറും

Cricket
  •  10 days ago
No Image

'അഹങ്കാരി,ധിക്കാരി ഭാര്യാ പിതാവിന്റെ സ്വാധീനത്തിലുമാണ്'; മരുമകൻ ആകാശ് ആനന്ദിനെ ബിഎസ്പിയിൽ നിന്ന് പുറത്താക്കി മായാവതി

latest
  •  10 days ago
No Image

ജർമ്മനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറ്റി ആക്രമണം: രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

International
  •  10 days ago