നാടന്‍ പശുഗ്രാമം സഫലമായി
ഓച്ചിറ: ക്ലാപ്പനയില്‍ നാടന്‍ പശുഗ്രാമം ജനകീയാസൂത്രണം വാര്‍ഷിക പദ്ധതി പ്രകാരം സഫലമായി. കാസര്‍ഗോഡ് കുള്ളന്‍, വെച്ചൂര്‍, കപില, കാങ്കയ തുടങ്ങിയ ഇനത്തില്‍പ്പെട്ട എട്ട് നാടന്‍ പശുക്കളെയാണ് നാടന്‍ പശുഗ്രാമം പദ്ധതി പ്രകാരം വിതരണം ചെയ്തത്.
അന്‍പത് ശതമാനം ഗുണഭോക്തൃ വിഹിതവും അന്‍പത് ശതമാനം പദ്ധതി വിഹിതവുമായാണ് പശുഗ്രാമം സഫലമാക്കുന്നത്. നാടന്‍ പശുക്കളുടെ പാലിന് ഏറെ ഔഷധ ഗുണമുണ്ട്. നെയ്യ് ഉല്‍പാദനവും ഇത്തരം പശുക്കള്‍ക്ക് കൂടുതലാണ്. ഗവ്യങ്ങള്‍ കൊണ്ട് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിച്ച് കുടുംബശ്രീ വഴി വിപണി കണ്ടെത്താനും ആലോചനയുണ്ട് പദ്ധതിക്ക് പുറത്തുള്ളവര്‍ക്കും നാടന്‍ പശു വളര്‍ത്തലില്‍ താല്‍പര്യമുണ്ടെങ്കില്‍ പദ്ധതിയില്‍ അംഗമാകാമെന്നും സമ്പൂര്‍ണ്ണ ജൈവ കാര്‍ഷിക ഗ്രാമമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം ഇക്ബാല്‍ പറഞ്ഞു ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വരുവിള മനേഷ്, ബിന്ദു പ്രകാശ്, രാധാകൃഷ്ണന്‍, വെറ്റിനറി ഡോക്ടര്‍ ജിന്‍സി ജോര്‍ജ്ജ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി.രാധാകൃഷ്ണന്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."