കുതിരക്കച്ചവടത്തിന് വഴിയൊരുക്കി ഗവര്‍ണര്‍: എം.എല്‍.എമാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി കോണ്‍ഗ്രസ്
ബംഗളൂരു: ബി.ജെ.പിക്ക് ഒരുനിലയ്ക്കും 112 എം.എല്‍.എമാരുടെ പിന്തുണ ലഭിക്കില്ലെന്നറിഞ്ഞിട്ടും യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയ നീക്കത്തിനു വഴിവച്ചു. 117 എം.എല്‍.എമാരുടെ പട്ടിക നല്‍കിയ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തെ അവഗണിച്ചാണ് ഗവര്‍ണറുടെ നടപടി. ഇതോടെ നിയമനടപടിക്ക് പോകുന്നതിനു പിന്നാലെ എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്.
ഗവര്‍ണറുടെ നടപടി കുതിരക്കച്ചവടത്തിലേക്കും എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുന്നതിലേക്കും നയിക്കുമെന്ന് ഉറപ്പാണ്. 15 ദിവസത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് ഗവര്‍ണര്‍ അനുവദിച്ചിരിക്കുന്നത്. ഇതിനകം ജെ.ഡി.എസ്, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് ചില എം.എല്‍.എമാരെ സ്വാധീനം ചെലുത്തി രാജിവയ്പ്പിക്കാനോ വോട്ടിങിന്റെ ദിവസം ഹാജരാവാതിരിക്കാനോ ബി.ജെ.പി ശ്രമിക്കും. രാജിവച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനും എം.എല്‍.എമാരെ ബി.ജെ.പി സ്വാധീനിച്ചേക്കും.
ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസും ജെ.ഡി.എസും കരുക്കള്‍ നീക്കുന്നത്. സിദ്ധരാമയ്യ അടക്കം 78 എം.എല്‍.എമാരെയും ഒരു റിസോര്‍ട്ടിലേക്കു മാറ്റിയിരിക്കുകയാണിപ്പോള്‍. കൂടെ ഒരു സ്വതന്ത്രനെയും റിസോര്‍ട്ടിലേക്കു മാറ്റിയിട്ടുണ്ട്. ജെ.ഡി.എസും എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിട്ടുണ്ടെന്നാണ് വിവരം.
മൂന്നു സ്വതന്ത്രരും പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസിനെയാണ്. ഇവരാരും ബി.ജെ.പിക്കൊമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."