HOME
DETAILS
MAL
തട്ടുകടയില്‍ പാചകവാതകം ചോര്‍ന്ന് തീപടര്‍ന്നു
backup
March 20 2017 | 02:03 AM
തലശ്ശേരി: ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 11.30 ഓടെ ദേശീയപാത തലശ്ശേരി കോടതിക്കു സമീപം ഉണ്ണി മൊയ്തീന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് സംഭവം. പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് തീ ആളിപ്പടര്‍ന്നതോടെ സമീപത്തെ സെന്റിനറി പാര്‍ക്കില്‍ എത്തിയവരും മറ്റും ഓടി രക്ഷപ്പെടുകയായിരുന്നു. തലശ്ശേരി അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. അസി. സ്റ്റേഷന് ഓഫിസര്‍ വര്‍ഗീസ് നേതൃത്വം നല്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് ഉള്‍പ്പെടെ തിരക്കുള്ള ഭാഗങ്ങളില്‍ തട്ടുകടകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യാതൊരു സുരക്ഷയുമില്ലാതെ പാചക വാതക സിലിണ്ടര്‍ ഉപയോഗിച്ച് റോഡില്‍ വച്ചുതന്നെ പലഹാരങ്ങളും മറ്റും പാകം ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."